കെ.എസ്.ആർ.ടി.സി.യിൽ 500 അവസരം ; KSRTC 500+ Vacancies

0
1752
KSRTC 500 Vacancies

ശബരിമല സ്പെഷ്യൽ സർവീസ്/ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി.യിൽ (KSRTC) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതനവ്യവസ്ഥയിൽ താത്കാലികമായാണ് നിയമനം. 500-ഓളം ഒഴിവുണ്ട്.

ഡ്രൈവർ
യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. 30-ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ മൂന്നുവർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം.
പ്രായം: 25-55
പി.എസ്.സി. 23-8-2012-ൽ പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിലുള്ളവർക്ക് മുൻഗണന നൽകും. യോഗ്യരായവരുടെ പട്ടിക തയ്യാറാക്കി ഒഴിവ് കണക്കാക്കി ബദലി അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർ കരാർ ഒപ്പിട്ട് 10,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം.

മെക്കാനിക് (ഓട്ടോ/ഇലക്‌ട്രിക്കൽ)
ശമ്പളം: എട്ടുമണിക്കൂർ ജോലിക്ക് 715 രൂപ.
യോഗ്യത: ഡീസൽ മെക്കാനിക്, എം.എം.വി., ഓട്ടോ ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രിക്കൽ ആൻഡ് മെക്കട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഐ.ടി.ഐ. വിജയിക്കണം. എൽ.എം.വി./ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/സർക്കാർ സ്ഥാപനത്തിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പെയ്ഡ്/അൺപെയ്ഡ് അപ്രന്റിസ്ഷിപ്പ് ഒരുവർഷം പൂർത്തിയാക്കിയവരെയും പരിഗണിക്കും. പ്രായം: അപേക്ഷിക്കാനുള്ള അവസാനതീയതിയിൽ 45 വയസ്സ് കവിയരുത്.

അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ (ഓട്ടോ)
ഒഴിവ്: 25. കരാർ കാലാവധി: ഒരുവർഷം.
ശമ്പളം: ദിവസവേതനം 1200 രൂപ. (മാസം പരമാവധി 35,000 രൂപ).
യോഗ്യത: ഓട്ടോമൊബൈൽ/മെക്കാനിക്കൽ/മെക്കാനിക്കൽ ഓട്ടോമൊബൈൽ ബി.ടെക്., എൽ.എം.വി./ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതിയിൽ 45 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ
നിർദിഷ്ട മാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് (മാതൃക www.keralartc.com വെബ്സൈറ്റിലുണ്ട്). അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് വലുപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തണം. അവസാനതീയതി: 2024 ഒക്ടോബർ 25 വൈകീട്ട് 5 മണി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.