സ്പെക്ട്രം ജോബ് ഫെയർ 2024 ; Spectrum Job Fair 2024

0
630

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ 2024 നവംബർ 4 വരെ ജില്ലകളിലെ നോഡൽ ഐ.ടി.ഐകളിൽ സ്പെക്ട്രം ജോബ് ഫെയർ സംഘടിപ്പിക്കും. തൊഴിലന്വേഷകർ www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപേക്ഷയും നൽകണം.

തൊഴിൽ മേള നടക്കുന്ന വേദികളിൽ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവുമുണ്ടാവും. തൊഴിൽ മേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിലും ലഭിക്കും. തൊഴിൽ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 24 ന് ആലപ്പുഴ ചെങ്ങന്നൂർ ഐ.ടി.ഐയിൽ ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജിചെറിയാന്റെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.