നിയുക്തി 2024 തൊഴിൽമേള 26ന് കോട്ടയത്ത് – Niyukthi Mega Job Fair 2024

0
646

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 2024 ഒക്ടോബർ 26നു സെന്റ് ഡൊമിനിക്‌സ് കോളേജ്  ക്യാമ്പസിൽ നിയുക്തി 2024 തൊഴിൽമേള സംഘടിപ്പിക്കും. വിവിധ തസ്തികകളിലായി ആയിരത്തിഅഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ സൗജന്യം.

രാവിലെ ഒൻപതുമണി മുതലാണ് മേള.
18-40 വയസ്സ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, നഴ്‌സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും, പരീക്ഷ ഫലം കാത്ത് നിൽക്കുന്നവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ ഉണ്ടായിരിക്കും.

ബാങ്കിങ്, നോൺബാങ്കിങ്, ടെക്‌നിക്കൽ, നോൺടെക്‌നിക്കൽ, ഐ.ടി, എൻജിനീയറിങ്, ഓട്ടോമൊബൽ, എഡ്യൂക്കേഷൻ, ബി.പി.ഒ, മാനുഫാക്ചറിങ്, റീറ്റെയ്ൽ, ഹോസ്പിറ്റൽ, ഇൻഷുറൻസ്, ഹെൽത്ത്, സെയിൽസ്, സർവീസ്, എന്നി മേഖലകളിലെ ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഫോൺ – 0481-2563451, ഫേസ്ബുക്ക് പേജ് employabilitycentrekottayam. For vacancies details Click here

Advertisements
For vacancies details Click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.