തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്‌കൂളിൽ അധ്യാപകർ ഒഴിവ്

0
940

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ എയ്‌ഡഡ്‌ ഹയർസെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകരുടെ അഞ്ചൊഴിവുണ്ട്‌. എച്ച്‌എസ്‌എസ്‌ടി(ജൂനിയർ) തസ്‌തികയിലാണ്‌ അവസരം.

കെമിസ്‌ട്രി 2, ഫിസിക്‌സ്‌ 1, ഇംഗ്ലീഷ്‌ 1, ഹിസ്‌റ്ററി 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത, പ്രായം എന്നിവ സർക്കാരിന്റെ ഉത്തരവിനും വിദ്യാഭ്യാസ ചട്ടങ്ങൾക്കും വിധേയമാണ്‌. വിദ്യാഭ്യാസ യോഗ്യതയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്‌ നേടണം. അപേക്ഷാഫോറം, മറ്റ്‌വിശദവിവരങ്ങൾ എന്നിവ www.travancoredevaswomboard.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, നന്തൻകോട്‌, കവടിയാർ പിഒ, തിരുവനന്തപുരം–-3. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 13. കവറിന്റെ പുറത്ത്‌ അപേക്ഷിക്കുന്ന തസ്‌തികയുടെ പേര്‌ വ്യക്തമായി എഴുതണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.