കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന വെർച്വൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകർ പ്ലസ്ടു വും, അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPS (NET) DCA തത്തുല്യ യോഗ്യതയുളളവരും, 18 നും 50 നും മധ്യേ പ്രായമുളളവരും, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ തയ്യാറുളളവരുമായിരിക്കണം.
അപേക്ഷകർ ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെളളപറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേ ക്ഷമയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മതം, പൂർണമായ അൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകകൾ, ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ, ആറ് മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തി സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിന വേതനം 755/- രൂപ ലഭിക്കുന്നതാണ്. സ്പോട്ട്. അപേക്ഷ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബുക്കിംഗ് കേന്ദ്രങ്ങൾ
- ശ്രീകണ്ഠേശ്വരം ദേവസ്വം, തിരുവനന്തപുരം
- കൊട്ടാരക്കര ദേവസ്വം
- നിലയ്ക്കൽ ദേവസ്വം
- പന്തളം വലിയകോയിക്കൽ ദേവസ്വം
- എരുമേലി ദേവസ്വം
- ഏറ്റുമാനൂർ മാവസ്വം
- വൈക്കം ദേവസ്വം
- പെരുമ്പാവൂർ ദേവസ്വം
- കീഴില്ലം ദേവസ്വം, പെരുമ്പാവൂർ
- കുമളി, ഇടുക്കി
- ചെങ്ങന്നൂർ