കെ എസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ് | KSRTC Swift Driver Jobs

0
3326

കെഎസ്ആർടിസി സ്വിഫ്റ്റിൽ (KSRTC Swift) ഡ്രൈവർ കം കണ്ടക്‌ടർ ( Driver cum Conductor ) ഒഴിവിലേക്ക് 2024 ജനുവരി 26 വരെ അപേക്ഷിക്കാം. കരാർ നിയമനമാണ്. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 600 ഒഴിവ് പ്രതീക്ഷിക്കുന്നു.

യോഗ്യത: പത്താം ക്ലാസ് ജയം.
മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷം ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം
കണ്ടക്ട‌ർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും അറിയണം.

പ്രായം: 24-55.
ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിനു 130 രൂപ. ഡ്രൈവിങ് ടെസ്റ്റും ഇൻ്റർവ്യൂവുമുണ്ട്.

വനിതകൾക്കും അവസരം

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ കരാർ ഒഴിവിലേക്കും 2024 ജനുവരി 26 വരെ അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം. നിശ്ചിത സമയത്തിനു ളിൽ കണ്ടക്‌ടർ ലൈസൻസ് നേടണം. പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ആരോഗ്യം വേണം.

പ്രായപരിധി: HPV ലൈസൻസുള്ളവർക്ക് 35: LMV ലൈസൻസുള്ളവർക്ക് 30. www.kcmd.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

For Online Application (വനിതകൾ)Click here
For Online Application (പുരുഷന്മാർ)Click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.