സിഡിറ്റിൽ (C -DIT) ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ

0
1421

സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (C -DIT – Centre For Imaging Technology) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രതിമാസ വേതനം 21,175 രൂപ. മൂന്ന് വർഷ Engineering Diploma in CS/IT/Electronics, രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്കായി 2024 ഫെബ്രുവരി 27ന്  രാവിലെ 10 മണി മുതൽ സി-ഡിറ്റ് ഓഫീസുകളിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് സിറ്റി സെന്റർ – സ്റ്റാച്യുവിലെ എസ് എം എസ് എം ഇൻസ്റ്റിറ്റൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസിൽ നടക്കും. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലുള്ള ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജിയണൽ സെന്റർ- ഡി-ബ്ലോക്ക്, സെക്കൻഡ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം, കലൂർ,  എറണാകുളത്ത് നടക്കും. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള താൽകാലിക ഒഴിവുകൾക്കുള്ള ഇന്റർവ്യൂ സി-ഡിറ്റ് റീജയണൽ സെന്റർ,  അഞ്ചാം നില, റബ്കോ ഹൗസ്, സൗത്ത് ബസാർ, കണ്ണൂരിൽ നടക്കും.

Advertisements

ഉയർന്ന പ്രായപരിധി  35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്. വെബ്സൈറ്റ്: www.cdit.org, www.careers.cdit.org.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.