കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2022 ജൂൺ 29,30 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
- പൈത്തൺ-ഡിജാങ്കോ,
- പൈത്തൺ-ഡാറ്റ സയൻസ്,
- ഫ്ളട്ടർ,
- ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്,
- യു ഐ /യു എക്സ് / ഡവലപ്പർ,
- മേൺ സ്റ്റേക്ക്,
- റിയാക്ട് ജെ എസ്,
- സോഫ്റ്റ് വെയർ ടെസ്റ്റിങ്,
- ഫ്രണ്ട് ഓഫീസ് സ്റ്റാഫ്,
- ബ്രാഞ്ച് മാനേജർ,
- കളക്ഷൻ മാനേജർ,
- ബുക്കിങ് ഓഫീസർ,
- കളക്ഷൻ എക്സിക്യൂട്ടീവ്,
- സിവിൽ എഞ്ചിനീയർ,
- ഇലക്ട്രിക്കൽ എഞ്ചിനീയർ,
- ഫൈബർ എഞ്ചിനീയർ,
- ഇലക്ട്രീഷ്യൻ,
- സ്റ്റുഡന്റ് കൗൺസലർ,
- പ്രോഗ്രാമിംഗ് ഫാക്കൽറ്റി,
- അക്കൗണ്ടിങ് ഫാക്കൽറ്റി,
- ബ്യൂട്ടീഷ്യൻ ഫാക്കൽറ്റി,
- എം എൽ ടി/ ഡി ഡി | എം എൽ ടി ഫാക്കൽറ്റി,
- സർവീസ് അഡ്വൈസർ/ ബോഡി ഷോപ് അഡ്വൈസർ,
- മെക്കാനിക്,
- സ്പെയർ പാർട്സ് മാനേജർ/ അസിസ്റ്റന്റ്,
- സർവീസ് പ്രൊമോഷൻ എക്സിക്യൂട്ടീവ്, ടെലി-കോളർ,
- ഏജൻസി മാനേജർ,
- ഏജൻസി പാർട്ട്നർ,
- ബ്രാഞ്ച് കോ-കോർഡിനേറ്റർസ് എന്നിവയിലാണ് ഒഴിവുകൾ.
യോഗ്യത: പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ ടി ഐ, ഡിപ്ലോമ, ഓട്ടോമൊബൈൽ മെക്കാനിക്കൽ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം.
നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0497 270 7610