കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷനിൽ 802 ഒഴിവ് – Powergrid Recruitment

0
1193

കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷ നിൽ വിവിധ വിഭാഗങ്ങളിലായി ട്രെയിനികളെ നിയമിക്കുന്നു. 12 മേഖലകളിലായി 802 ഒഴിവുണ്ട്. ഇതിൽ 112 ഒഴിവ് കേരളമുൾപ്പെടുന്ന സതേൺ റീജൻലാണ്. പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചിയിൽ കേന്ദ്രമുണ്ട്.

തസ്തികകളും ഒഴിവും: ഡിപ്ലോമാ ട്രെയിനി ഒഴിവ്- 666 (ഇലക്ട്രിക്കൽ- 600, സിവിൽ – 66), യോഗ്യത: ബന്ധപ്പെട്ട വിഷ യത്തിൽ 70% മാർക്കോടെ ഫുൾടൈം ത്രിവത്സര ഡിപ്ലോമ. എസ്.സി. എസ്‌.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. ഉയർന്ന യോഗ്യതയുള്ളവരെ (ബി.ടെക്/ ബി.ഇ/ എം.ടെക്./ എം.ഇ.) പരിഗണിക്കില്ല.  ശമ്പളം: 24000 രൂപയും എച്ച്.ആർ.എ.ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും പ്രായം: 27 വയസ്സ് കവിയരുത്.

ജൂനിയർ ഓഫീസർ ട്രെയിനി:
ഒഴിവ്- 114
(എച്ച്.ആർ.- 79, എഫ്.&എ.- 35).
യോഗ്യത: 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ റെഗുലർ ബിരുദം/ ഇൻ്റർ സി.എ) ഇന്റർ സി.എം.എ. എസ്. സി., എസ്.ടി. വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതിയാകും. ബിരു ദാനന്തരബിരുദം/ ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല.
തുടക്കശമ്പളം: 24000 രൂപയും എച്ച്.ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങ ളും.
പ്രായം: 27 വയസ്സ് കവിയരുത്.

അസിസ്റ്റന്റ്റ് ട്രെയിനി – 22 (എഫ്.&എ.).
യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.കോം. ബിരുദം (എസ്.സി., എസ്‌.ടി. വിഭാഗക്കാർക്ക് പാസ്മാർ ക്ക്). ഉയർന്ന യോഗ്യതയുള്ളവരെ (ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ സി.എ/ സി.എം.എ.) പരിഗണിക്കില്ല.
തുടക്കശമ്പളം: 21500 രൂപയും എച്ച്ആർ.എ. ഐ.ഡി.എ. എന്നീ ആനുകൂല്യങ്ങളും.
പ്രായം: 27 വയസ്സ് കവിയരുത്.

Advertisements

തിരഞ്ഞെടുപ്പ്: എഴുത്തുപരിക്ഷ, പ്രായോഗികപരീക്ഷ എന്നിവ നടത്തിയാകും തിരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള
എഴുത്തുപരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളാണുണ്ടാവുക. 120 മാർക്കിൻ്റെ പാർട്ട് 1 – ൽ ടെക്നിക്കൽ/ പ്രൊഫഷണൽ അറിവ് പരിശോധിക്കും. പാർട് 2 -ൽ ഇംഗ്ലീഷ് വൊക്കാബുലറി, വെർബൽ കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി, ഡേറ്റാ സഫിഷ്യൻസി, ഇന്റർപ്രട്ടേഷൻ, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ് എന്നിവയിൽനിന്നുള്ള 50 ചോദ്യങ്ങളാണുണ്ടാവുക. ഒബ്‌ജക്ടീവ് മാതൃകയിലായിരിക്കും ചോദ്യങ്ങൾ.

അപേക്ഷാഫീസ്: അസിസ്റ്റൻ്റ് ട്രെയിനി തസ്തികയ്ക്ക് 200 രൂപയും മറ്റ് തസ്തികകൾക്ക് 300 രൂപയും ഓൺലൈനായി അടയ്ക്കണം. എസ്. സി. എസ്.ടി. വിഭാഗക്കാർക്കും ഭിന്ന ശേഷിക്കാർക്കും വിമുക്തഭടൻമാർക്കും ഫീസ് ബാധകമല്ല. 2024 നവംബർ 12 വരെ ഫീസടയ്ക്കാം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫി ക്കറ്റ്, യോഗ്യതാസർട്ടിഫിക്കറ്റുകൾ എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക് http://www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 നവംബർ 22

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.