മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ (Union Bank Of India Local Officer Recruitment) ലോക്കൽ ബാങ്ക് ഓഫീസർ (എൽ.ബി.ഒ.) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം 1500 ഒഴിവുണ്ട്. ഇതിൽ 100 ഒഴിവ് കേരളത്തിലാണ്. തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ പത്ത് കേന്ദ്രങ്ങളുണ്ടാവും ഓരോ സംസ്ഥാനത്തെയും സംവരണം തിരിച്ചുള്ള ഒഴിവ് അറിയാൻ പട്ടിക കാണുക
- ശമ്പളം: 48.480-85,920 രൂപ
- യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ഫുൾടൈം റെഗുലർ ബിരുദം. ഏത് സംസ്ഥാനത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും അറിയണം.
- പ്രായം: 01.10.2024-0 20-30 വയസ്സ്: എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്ത് വർഷത്തെ യും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
- ഒഴിവുകൾ : 1500 (Kerala : 100 Nos)

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ അഭിമുഖം എന്നിവ നടത്തിയാവും തിര ഞെഞ്ഞെടുപ്പ് തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.
പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലായിരി ക്കും ഓൺലൈൻ പരീക്ഷ തെറ്റുത്തരത്തി ന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടാവും എന്നാൽ ഉത്തരം എഴുതാതെ വിട്ടവർക്ക് നെഗറ്റീവ് മാർക്കുണ്ടാവില്ല ഓൺലൈൻ പരീക്ഷയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വർ, അപേക്ഷിച്ച സംസ്ഥാനത്തെ പ്രാദേ ശികഭാഷയിലുള്ള പരിജ്ഞാനം തെളിയി ക്കുന്നതിനായി നടത്തുന്ന പരീക്ഷ കൂടി അഭിമുഖീകരിക്കണം. എന്നാൽ ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്ലാസിലെയോ മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കിയവർ ഈ പരീക്ഷ എഴുതേണ്ടതില്ല.
ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ: എറണാകുളം, കൊല്ലം, കോട്ടയം, കോഴി ക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്ര മുണ്ടാവും.
അപേക്ഷാഫീസ്: 850 രൂപയാണ്. (എസ്.സി, എസ്ടി വിഭാഗക്കാർക്ക് 177 രൂപ) ജി.എസ്.ടി. ഉൾപ്പെടെയുള്ള അപേ ക്ഷാഫീസ്. ഓൺലൈനായാണ് ഫീസ് അടയ്യേണ്ടത്.
അപേക്ഷ: www.unionbankofindia.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ സ്ലാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 നവംബർ 13.
Latest Jobs
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ്: 200+ തൊഴിൽ അവസരങ്ങൾ | സെപ്റ്റംബർ 28 ന്
-
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 500 ഒഴിവുകൾ
-
State Health Agency Kerala വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; ശമ്പളം ₹70,000 വരെ
-
CPRI Recruitment 2026: 110 ഒഴിവുകൾ | എഞ്ചിനീയർ, ടെക്നീഷ്യൻ, അസിസ്റ്റന്റ്, MTS ഒഴിവുകൾ
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലർക്ക് ഒഴിവ്; യോഗ്യത പ്ലസ് ടു ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സെപ്റ്റംബർ 26ന്
-
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്
-
മോഡൽ കരിയർ സെന്റർ പ്ലേസ്മെന്റ് ഡ്രൈവ് ; 123 ജോലി ഒഴിവുകൾ
-
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 225 Administrative Officer ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 28 വരെ
-
കേരള റബ്ബർ ലിമിറ്റഡിൽ എൻജിനീയർ ഒഴിവുകൾ; ശമ്പളം ₹60,000 വരെ
-
ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താത്കാലിക നിയമനം
-
Trinity Skill Work-ൽ 450+ ജോലി ഒഴിവുകൾ; സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം
-
നന്തിലത്ത് ജി-മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ; സെപ്റ്റംബർ 19ന് വാക്ക്-ഇൻ ഇന്റർവ്യൂ

