തൃശ്ശൂർ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ( Employability Centre Thrissur Job Ddrive 2024) 2024 മെയ് 20 (തിങ്കളാഴ്ച) നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഉദ്യോഗർത്ഥികൾക്ക് സ്വാഗതം. 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് 1 മണിക്ക് 20/05/2024 ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി, തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
മുൻകാലങ്ങളിൽ രജിസ്റ്റർ ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻ്റെറിൽ രജിസ്ട്രേഷൻ ചെയ്‌തതിൻ്റെ രസീത് കൈവശം സൂക്ഷിക്കേണ്ടതാണ് . രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതും ആണ്
ഒഴിവുള്ള തസ്തികകൾ
കേരളത്തിലെ പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ Relationship Officer എന്ന തസ്‌തികയിലേക്കായി 7 ൽ അധികം ഒഴിവുകളാണ് തൃശ്ശൂർ, ചൂണ്ടൽ, കുന്നംകുളം, എരുമപ്പെട്ടി മേഖലകളിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 17000 രൂപ പ്രതിമാസ വേതനത്തിന് പുറമെ ESI, PF മുതലായ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 30 വയസിന് താഴെ ഉള്ള Plus two, ITI, Diploma, Degree യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ മാട്രിമോണി വിഭാഗത്തിൽ Telemarketing Assistant എന്ന തസ്തികയിലോട്ട് 15 ൽ അധികം ഒഴിവുകളാണ് തൃശ്ശൂർ മേഖലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇന്ന് കമ്പോളത്തിൽ കിട്ടാവുന്നതിൽ മികച്ച പ്രതിമസാ വേധനത്തോടൊപ്പം ESI, PF ആനുകൂല്യങ്ങളും, ആകർഷകമായ ഇൻസെൻ്റിവും ഉറപ്പ് നൽകുന്നു. 35 വയസിന് താഴെ ഉള്ള Plus two, ITI, Diploma, Degree യോഗ്യത ഉള്ള യുവതി യുവാക്കളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും, ഇല്ലാത്തവർക്കും പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലെ പ്രമുഖ രണ്ട് ഇൻഷുറൻസ് സ്ഥാപനങ്ങളുടെ Assistant Agency Development Manager, Life Advisor, Financial Business Associate, Elite Insurance Manager, Associate Agency Partner, Financial Advisor തസ്തികകളിലോട്ട് 100 ൽ അധികം ഒഴിവുകളാണ് തൃശ്ശൂർ, ചാലക്കുടി മേഖലകളിലോട്ട് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. പ്രതിമാസം 20000 – 100000 വരെ വേതനമാണ് വിവിധ തസ്തികകളിലായി ലഭിക്കുന്നത്. Insurance, ESI, PF, Personal Medical Allowance മുതലായ ആനുകൂല്യങ്ങളും ലഭിക്കുന്നു. 25 വയസ്സ് മുതൽ 70 വയസ്സ് വരെ ഉള്ള Plus two, ITI, Diploma, Degree, PG യോഗ്യത ഉള്ളവർക്ക് ( Male/ Female ) പ്രസ്‌തുത ഒഴിവിലേക്ക് അപേക്ഷിക്കാവു ന്നതാണ്. ചില തസ്തികകളിലോട്ട് ഇൻഷുറൻസ് മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നു, എന്നിരുന്നാലും പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്