ഇടുക്കി ജില്ലയിലെ തൊഴിലവസരങ്ങൾ

0
912

വാക്ക് ഇന്‍ ഇന്റര്‍വ്യൂ നഴ്‌സ്

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് നഴ്‌സ് (ജി എന്‍ എം പാലിയേറ്റീവ് കെയര്‍ ) പെയ്ന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് ( പ്രതിദിന നിരക്ക് – 780 രൂപ) ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസം.15 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വച്ച് നടത്തുന്നു.

ഫാര്‍മസിസ്റ്റ്

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ ഫാര്‍മസിസ്റ്റിനെ (പ്രതിമാസ ശമ്പളം 14000/രൂപ) നിയോഗിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസം.15 ന് രാവിലെ 11 മണിക്ക് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വച്ച് നടത്തുന്നു.

ഡി. റ്റി.പി ഓപ്പറേറ്റര്‍

ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുള്ള വാര്‍ഷിക പ്രോജക്ടുകളിലേക്ക് ഡി റ്റി പി ഓപ്പറേറ്ററിനെ ( സീതാലയം ക്ലിനിക്ക്) ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസം.15 ന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി യും, സര്‍ക്കാര്‍ അംഗീകൃത ഡിടിപി കോഴ്‌സ് പാസായവരും ആയിരിക്കണം. മലയാളം ടൈപ്പ് റൈറ്റിംഗ് നിര്‍ബന്ധം.

ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിന് ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു പകര്‍പ്പും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ് എന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here