ഇടുക്കിയിൽ കുടുംബശ്രീ തൊഴില്‍ മേള മാര്‍ച്ച് 11 ന്

0
334

അഴുത, കട്ടപ്പന ബ്ലോക്കുകളിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് വേണ്ടി 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ബ്ലോക്ക്തല തൊഴില്‍ മേള പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് അങ്കണത്തിൽ വച്ച് നടക്കും . കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേള ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു ഉദ്ഘാടനം ചെയ്യും.

Date : 2023 മാര്‍ച്ച് 11 ശനിയാഴ്ച
Time: 9.30 am മുതല്‍
venue: സെന്റ് ആന്റണീസ് കോളേജ്, പെരുവന്താനം, ഇടുക്കി

മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സെയില്‍സ്, എഞ്ചിനിയറിംഗ്, ഫാര്‍മസി, ഇന്‍ഷ്യുറന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഹോട്ടല്‍, ഫാഷന്‍ ഡിസൈനിംഗ്, ഐ.റ്റി തുടങ്ങിയ മേഖലകളില്‍ നിന്നായി 25-ലധികം കമ്പനികള്‍ മേളയിൽ പങ്കെടുക്കും. 700 ലധികം തൊഴിലവസരങ്ങളാണ് ഇതിലൂടെ ലഭിക്കുക. തൊഴില്‍ അന്വേഷകരായ യുവതീയുവാക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ജോബ് ഫെയര്‍ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 8606679525, 9746712239

LEAVE A REPLY

Please enter your comment!
Please enter your name here