അസാപ് കേരളയില്‍ തൊഴിലവസരം

0
209

ബിരുദധാരികള്‍ക്ക് അസാപ് കേരളയില്‍ തൊഴിലവസരം. ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദവും സാമ്പത്തിക സേവന മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് കേരളയില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്ന തസ്തികയില്‍ ട്രെയ്‌നര്‍ ആകാന്‍ അവസരം. അവസാന തീയതി ജനുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9495999668/ 9495999717.

സൗജന്യ സ്വയം തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ചണം കൊണ്ടുള്ള ബാഗ്, പേഴ്സ്, ബിഗ് ഷോപ്പര്‍, തുണി സഞ്ചി, മാസ്‌ക്, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 0468 2270244 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.