അസാപ് കേരള വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു – ASAP KERALA Recruitment

0
1623

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരള (അസാപ് കേരള- ASAP Kerala), കേരളത്തിലുടനീളമുള്ള 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്‌സിക്യൂട്ടീവ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്ന നിരവധി തൊഴില്‍ അവസരങ്ങളിലേക്കാണ് നിലവില്‍  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  1. എക്‌സിക്യൂട്ടീവ്  16 ഒഴിവ്,
  2. ജൂനിയര്‍ എക്‌സിക്യൂട്ടീവ് : 10 ഒഴിവ്,
  3. ഗ്രാജുവേറ്റ് ഇന്റേണ്‍: 10 അധികം ഒഴിവുകള്‍,
  4. ഗ്രാജുവേറ്റ് ഇന്റേണ്‍: ഗ്രാഫിക് ഡിസൈൻ ഒരു ഒഴിവ്,
  5. ഗ്രാജുവേറ്റ് ഇന്റേണ്‍ ലീഡ് മാനേജ്‌മെന്റ് രണ്ട്  ഒഴിവ്,
  6. ഗ്രാജുവേറ്റ് ഇന്റേണ്‍ ഐ ടി സപ്പോര്‍ട്ട്  ഒരു ഒഴിവ്,
  7. ഗ്രാജുവേറ്റ് ഇന്റേണ്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഫെസിലിറ്റി മാനേജ്‌മെന്റ് ഒരു ഒഴിവ്,

കേരളത്തിലുടനീളമുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്കായി മേല്‍ പറഞ്ഞ പോസ്റ്റുകളിലേക്ക് നാല്പതിലധികം അവസരങ്ങള്‍ക്കായിട്ടാണ് അസാപ് കേരള നിലവില്‍ അപേക്ഷ ക്ഷണിച്ചത്.  ആപ്ലിക്കേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: 2024 ജൂണ്‍ 26. അപേക്ഷിക്കാനുള്ള ലിങ്ക്: click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.