മെഗാ റിക്രൂട്ടിമെന്റിലേക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 28 ന് ചേർത്തല ടൗൺ ഹാളിൽ

0
522

🔰 2023 മാർച്ച്‌ 4 ന് നൈപുണ്യ കോളേജിൽ നടക്കുന്ന മെഗാ റിക്രൂട്ട്മെന്റും ആയി ബന്ധപ്പെട്ട് രജിസ്ട്രേഷൻ ക്യാമ്പ് ഫെബ്രുവരി 28 ന് ചേർത്തല ടൌൺ ഹാളിൽ വെച്ചുനടക്കും രാവിലെ 10 മണിയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കും. പ്ലസ് ടു/ഐ റ്റി ഐ /ഐ റ്റി സി /ഡിപ്ലോമ /ഡിഗ്രി /പിജി യോഗ്യത ഉള്ള 35 വയസ്സിൽ താഴെ പ്രായം ഉള്ളവർക്ക് മേളയിലേക്കായി രജിസ്റ്റർ ചെയ്യാം യോഗ്യരായവർ ആധാർ കാർഡിന്റെ പകർപ്പ്, ബയോഡേറ്റ,250 രൂപ എന്നിവയുമായി രാവിലെ 10 മണിയ്ക്ക് ചേർത്തല മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചേരുക.

തൊഴിൽ മേളയെപ്പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

For more details visit Click here

രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ

🔰 മെഗാ റിക്രൂട്മെന്റിൽ മാത്രം പങ്കെടുക്കാൻ മൂന്നാമത്തെ കൗണ്ടർ വഴി അഭിമുഖങ്ങളിലേക്ക് പ്രവേശിക്കാം.

🔰 എന്നാൽ രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി രണ്ടു കമ്പനികൾ മാത്രമാകും അറ്റൻഡ് ചെയ്യാൻ പറ്റുന്നത്.

🔰 രജിസ്റ്റർ ചെയ്തവർ റെസിപ്റ്റ് കൗണ്ടർ നമ്പർ 1 ൽ ഹാജരാക്കുക വഴി ആദ്യം മേളയിലേക്ക് പ്രവേശിക്കാം

🔰 രജിസ്റ്റർ ചെയ്തവർക്ക് പരമാവധി 5 സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാം.

🔰 രജിസ്റ്റർ ചെയ്യുന്നത് മെഗാ റിക്രൂട്മെന്റിലേക്ക് മാത്രം അല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആഴ്ചത്തോറും നടക്കുന്ന എല്ലാ സ്വകാര്യ നിയമനങ്ങളിലേക്കും കൂടി ആണ്..

🔰 ആഴ്ചയിൽ കുറഞ്ഞത് നാല് സ്ഥാപനങ്ങൾ എംപ്ലോയമെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖം നടത്തുന്നു രജിസ്റ്റർ ചെയ്തവർക്കാകും ഇതിൽ പങ്കെടുക്കാൻ പറ്റുക

🔰 3 മാസം വീതം നടക്കുന്ന എല്ലാ തൊഴിൽ മേളകളിലും രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം

🔰 രജിസ്റ്റർ ചെയ്തവരെ ആഴ്ചത്തോറും ഉള്ള വേക്കൻസികൾ വാട്സ്ആപ്പ് വഴി അറിയിക്കും

🔰 രജിസ്ട്രേഷൻ ലൈഫ്ടൈം ആണ്

🔰 രജിസ്റ്റർ ചെയ്തവർക്ക് വിവിധ ആഴ്ചകളിൽ കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കരിയർ ഡെവലപ്പ്മെന്റ് മേഖലകളിൽ ട്രെയിനിങ് ക്ലാസുകൾ നൽകുന്നു താല്പര്യം അനുസരിച്ചു പങ്കെടുക്കാം

Note : മറ്റു തലൂക്കുകളിൽ ഉള്ള ഉദ്യോഗാർഥികൾക്കായി രെജിസ്ട്രേഷൻ സൗകര്യം ദിവസവും ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഉണ്ടാകുന്നതാണ്

👉🏼 2023 ഫെബ്രുവരി 28 ന് ചേർത്തല ടൌൺ ഹാളിൽ നടക്കുന്ന രെജിസ്ട്രേഷൻ ക്യാമ്പുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപെടുക
☎️ 04772230624,8304057735

2023 ഫെബ്രുവരി 28 ന് രജിസ്ട്രേഷൻ ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ മാത്രം താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്യുക https://surveyheart.com/form/63f9f210d82210073f735cc5

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.