അംഗണവാടി വർക്കർ / ഹെൽപ്പർ നിയമനം

0
1970

നിറമരുതൂർ പഞ്ചായത്തിൽ ഒഴിവ്

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ / ഹെൽപ്പർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ് പി ഒ, താനൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോം, ഐസിഡിഎസ് ഓഫീസ്, നിറമരുതൂർ പഞ്ചായത്ത് ഓഫീസുകളിൽ ലഭിക്കും. പ്രായപരിധി 18 മുതൽ 46 വരെ

കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൽ ഒഴിവ്

അംഗൻവാടി ഹെൽപ്പർ നിയമനം
കോട്ടയം :വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജനുവരി 31. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്.ഫോൺ 9188959698, 04829-283460

LEAVE A REPLY

Please enter your comment!
Please enter your name here