കളമശേരിയിലെ എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡിൽ 20 ഒഴിവ്. കരാർ നിയമനം. 2023 ഒക്ടോബർ 25 വരെ അപേക്ഷിക്കാം. പ്രായം (1.9.2023 ന്): 30 വയസ്
തസ്തിക, യോഗ്യത, ശമ്പളം:

എക്സിക്യൂട്ടീവ് ടെക്നിക്കൽ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിവിൽ/കംപ്യൂട്ടർ സയൻസ്/ഐടി/അനുബന്ധ വിഭാഗത്തിൽ ബിഇ/ 16,500-17,300.

എക്സിക്യൂട്ടീവ് ടെക്നിക്കൽ: ബിടെക് സേഫ്റ്റി എൻജിനീയറിങ് അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ബിടെക്കും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ബിരുദം/ഡിപ്ലോമ 16,500-17,300,

എക്സിക്യൂട്ടീവ്: എംബിഎ എച്ച്ആർ; 16,500- 17,300.

ജൂനിയർ അസോഷ്യേറ്റ്: ബിരുദം; 15,500- 16,300.

ജൂനിയർ അസോഷ്യേറ്റ്: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ 15,500-16,300.

ജൂനിയർ അസോഷ്യേറ്റ്: ഐടിഐ/എൻഎസി. 13,500-14,200.

അപേക്ഷകർക്ക് ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനം പരിചയം ഉണ്ടായിരിക്കണം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.hmtindia.com കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.