ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 224 ഒഴിവ്. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഓൺലൈൻ അപേക്ഷ 2023 ഒക്ടോബർ 29 വരെ. 2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും.
ബ്രാഞ്ച്, വിഭാഗം , യോഗ്യത, പ്രായം

എക്സിക്യൂട്ടീവ് ബ്രാഞ്ച്
ജനറൽ സർവീസ്: 60% മാർക്കോടെ ബിഇ/ ബിടെക്, 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.

എയർ ട്രാഫിക് കൺട്രോളർ (എടിസി), നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ (ഒബ്സർവർ 15). പൈലറ്റ്: 60% മാർക്കോടെ ബിഇ /ബിടെക്, പത്ത്, പ്ലസ്ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലീഷിനു പത്തിലോ പ്ലസ്ടൂവിലോ 60% മാർക്കും വേണം. ATC : 1999 July 2 നും 2003 ജൂലൈ 1 നും മധ്യ ജനിച്ചവർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫിസർ, പൈലറ്റ് 2000 ജൂലൈ 2 നും 2005 ജൂലൈ 1 നും മധ്യേ ജനിച്ചവർ),

ലോജിസ്റ്റിക്സ്. (i) ഫസ്റ്റ് ക്ലാസോടെ ബിഇ/ ബിടെക് അല്ലെങ്കിൽ (ii) ഫസ്റ്റ് ക്ലാസോടെ എംബിഎ അല്ലെങ്കിൽ (1) ഫസ്റ്റ് ക്ലാസോടെ ബിഎ സി ബികോം ബിഎസ്സി (ഐടി), ഫിനാൻസ് /ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റ് മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ (iv) ഫസ്റ്റ് ക്ലാസോടെ എംസിഎ എം.എസ്സി (ഐടി); 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.

എജ്യുക്കേഷൻ ബ്രാഞ്ച്

എജ്യുക്കേഷൻ: (i) 60% മാർക്കോടെ എംഎസ്സി മാത്സ് ഓപ്പറേഷനൽ റിസർച് ബിഎസ്സി ഫിസിക്സ്, (ii) 60% മാർക്കോടെ എംഎസ്സി ഫിസിക്സ്/അപ്ലൈഡ് ഫിസിക്സ്, ബിഎസ്സി മാത്സ് (iii) 60% മാർക്കോടെ എം എസി കെമിസ്ട്രി, ബിഎസ്സി ഫിസിക്സ് (iv) 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി.) 1999 ജൂലൈ 2 നും 2003 ജൂലൈ 1 നും മധ്യേ ജനിച്ചവർ (v) 60% മാർക്കോടെ എംടെക് (തെർമൽ പ്രൊഡക്ഷൻ എൻജി./മെഷീൻ ഡിസൈൻ/കമ്യൂണിക്കേഷൻ സിസ്റ്റം എൻജി.ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി. വിഎൽഎസ്ഐ പവർ സിസ്റ്റം എൻജി); 1997 ജൂലൈ 2നും 2003 ജൂലൈ 1നും മധ്യേ ജനിച്ചവർ പത്ത്, പ്ലസ് ടു ക്ലാസുകളിൽ 60% മാർക്കും ഇംഗ്ലിഷിനു പത്തിലോ പ്ലസ്ടുവിലോ 60% മാർക്കും വേണം.

ടെക്നിക്കൽ ബ്രാഞ്ച്

എൻജിനീയറിങ് (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ/ മെക്കാനിക്കൽ വിത് ഓട്ടമേഷൻ മറൈൻ/ഇൻസ്ട്രമെന്റേഷൻ പ്രൊഡക്ഷൻ/എയ്റോനോട്ടിക്കൽ / ഇൻഡസ്ട്രിയൽ എൻജി. ആൻഡ് മാനേജ്മെന്റ് കൺട്രോൾ എൻജി. എയ്റോസ്പേസ് ഓട്ടമൊബീൽസ്/മെറ്റലർജി/മെക്കട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ) 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ

ഇലക്ട്രിക്കൽ (ജനറൽ സർവീസ്): 60% മാർക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/അപ്ലൈഡ് ഇലക്ട്രോണിക് ആൻഡ് ഇൻസ്ട്രുമെന്റേഷൻ പവർ എൻജി പവർ ഇലക്ട്രോണിക്സ്) 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ

നേവൽ കൺസ്ട്രക്ടർ: 60% മാർക്കോടെ ബിഇ/ബിടെക് (മെക്കാനിക്കൽ മെക്കാനിക്കൽ വിത് ഓട്ടമേഷൻ/ സിവിൽ/എയ്റോനോട്ടിക്കൽ എയ്റോസ്പേസ് മെറ്റലർജി നേവൽ ആർക്കിടെക്ചർ ഓഷ്യൻ എൻജി. മറൈൻ എൻജി. ഷിപ് ടെക്നോളജി ഷിപ് ബിൽഡിങ് ഷിപ്പ്ഡിസൈൻ), 1999 ജൂലൈ 2 നും 2005 ജനുവരി 1 നും മധ്യേ ജനിച്ചവർ.

തിരഞ്ഞെടുപ്പ് : യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഉദ്യോഗാർഥികളെ ഷോർട് ലിസ്റ്റ് ചെയ്യും. തുടർന്ന് എസ്എസ്ബി ഇന്റർവ്യൂ

നിയമനം: തുടക്കത്തിൽ 10 വർഷത്തേക്കാണു ഷോർട്ട് സർവീസ് കമ്മിഷൻ നാലു വർഷം കൂടി നീട്ടിയേക്കാം. സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും പരിശീലനം ശമ്പളം : തുടക്കത്തിൽ 56,100 കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.