സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചോ?; ഗുരുവായൂർ ദേവസ്വത്തിൽ അവസരം

0
233

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിൽ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1 വർഷത്തേക്കാണു നിയമനം. അവസരങ്ങൾ: സെക്യൂരിറ്റി ഗാർഡ് (190 ഒഴിവ്), സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ(1).
യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം. 

പ്രായം: 60 കവിയരുത്.
ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ–22,000, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ–21,000, സെക്യൂരിറ്റി ഗാർഡ്–20,350.
അപേക്ഷാഫോം 50 രൂപയ്ക്ക് ഏപ്രിൽ 8 വരെ ദേവസ്വം ഒാഫിസിൽനിന്നു ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ  ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെ സമർപ്പിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101. 
 0487-2556335, www.guruvayurdevaswom.nic.in  

LEAVE A REPLY

Please enter your comment!
Please enter your name here