ഗുരുവായൂർ ദേവസ്വത്തിൽ (Guruvayur Devaswom Security Guard vacancies) 33 സെക്യൂരിറ്റി ഗാർഡ് ഒഴിവ്. ഒരു വർഷ നിയമനം. നിർദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്കാണ് അവസരം. 2024 ഏപ്രിൽ 26 വരെ അപേക്ഷിക്കാം.
യോഗ്യത: സൈനിക, അർധസൈനിക വിഭാഗങ്ങളിൽനിന്നു (ആർമി, നേവി, എയർഫോഴ്സ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, അസം റൈഫിൾസ് & GREF) വിരമിച്ചവരാകണം അപേക്ഷകർ. മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയും വേണം.

പ്രായം: 60 കവിയരുത്.
ശമ്പളം: 21,175
അപേക്ഷയോടൊപ്പം ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്ന് 100 രൂപയ്ക്കു ലഭിക്കും. പട്ടികജാതി/പട്ടികവർഗക്കാർക്ക് അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും. ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി.

വയസ്സ്, യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി അപേക്ഷ (ഫോൺ നമ്പർ സഹിതം) ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽ തപാലിലോ അയയ്ക്കാം. https://www.facebook.com/guruvayurdevaswom എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്. 0487–2556335.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.