പാലിയേറ്റീവ് സ്റ്റാഫ് നേഴ്‌സ് നിയമനം

0
358

ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ താഴെപ്പറയുന്ന തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പാലീയേറ്റീവ് സ്റ്റാഫ് നഴ്‌സ് – യോഗ്യത- 1. ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ്
2. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ 3. ഗവ./ ഗവ. അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും 45 ദിവസത്തില്‍ കുറയാതെയുളള ബി.സി.സി.പി.എന്‍ കോഴ്‌സ്.

പ്രായ പരിധി – 2021 സെപ്റ്റംബര്‍ 1 ന് 40 വയസ്സ് കവിയരുത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ 2021 സെപ്റ്റംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ 04862-232221 എന്ന നമ്പറില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.