പോളിടെക്നിക്കിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

0
374

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍, മാത് സ് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലെ താല്ക്കാലിക ഒഴിവുകളിലേക്ക് 2021സെപ്റ്റംബര്‍ 29 ന് രാവിലെ 10ന് കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും .

ഗസ്റ്റ് ലക്ചറര്‍ അടിസ്ഥാനയോഗ്യത ഒന്നാം ക്ലാസ് ബിടെക് ബിരുദം, അസിസ്റ്റന്റ് പ്രൊഫസര്‍ അടിസ്ഥാനയോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാവണം. ഫോണ്‍ 0475 2228683.

Leave a Reply