കേരളത്തിലെ എല്ലാ ജില്ലകളിലും അധ്യാപക ഒഴിവ് – Teaching Jobs

0
1716
കുസാറ്റ്‌- കൊച്ചി:സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിൽ ഗെസ്‌റ്റ് ലക്‌ച റർ പാനൽ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലിഷ്,നിയമവിഷയങ്ങളിലാണ് ഒഴിവ്. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. www.cusat.ac.in
തൃത്താല : പറക്കുളം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്, ഇംഗ്ളീഷ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, മലയാളം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം nsscollegepklm@gmail.com എന്ന കോളേജ് മെയിലിലേക്ക് മേയ് മൂന്നിന് മുൻപ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൊടുങ്ങല്ലൂർ : കൂളിമുട്ടം എ.എം.യു.പി. സ്കൂ‌ളിൽ എൽ.പി.എസ്.ടി. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. വിവരങ്ങൾക്ക്: 99954 44030.
ചടയമംഗലം : നിലമേൽ എൻ.എസ്.എസ്. കോളേജിൽ 2024-25 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, വിഭാഗങ്ങളിലെ അഭിമുഖം മേയ് 15-ന് രാവിലെ 11-ന് നടത്തും. ബയോകെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലെ അഭിമുഖം 16-ന് രാവിലെ 11- നും നടത്തും.കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
9447037695, 04742992589.
ഗുരുവായൂർ : എൽ.എഫ്. കോളേജിൽ ഹിന്ദി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം പൊളിറ്റിക്കൽ സയൻസ് 30-ന് രാവിലെ 11.30- നും ഹിന്ദി ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഫോൺ: 89437 75595.
കോട്ടയം : സി.എം.എസ്. കോളേജിൽ 2024- 2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, ഹോം സയൻസ്, ഹിസ്റ്ററി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഹിന്ദി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പിഎച്ച്.ഡി./നെറ്റ് ഉള്ളവരുടെ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്ഫോൺ: 9446391943.
പന്തളം : എൻ.എസ്.എസ്. കോളേജിൽ ഹിന്ദി, സംസ്കൃ‌തം, ഹിസ്റ്ററി, ബയോകെമിസ്ട്രി, കെമിസ്ട്രി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ കോട്ടയം ഡി.ഡി. ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം മേയ് നാലിനുമുൻപ് പ്രിൻസിപ്പലിന്റെറെ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷ നൽകണം.
തിരുവനന്തപുരം: തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്‌സ് ആൻഡ് സയൻസ് എയ്ഡഡ് കോളേജിൽ ഫിസിക്സ്, കാമേഴ്സ്, മലയാളം, ഹിന്ദി, ജേണലിസം, ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അവസാന തീയതി: മേയ് 10. വിവരങ്ങൾക്ക്:
http://saigramamcollege.edu.in.
തിരുവനന്തപുരം : ശ്രീകാര്യം ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 10-ന്. സമയം: കൗൺസിലിങ് സൈക്കോളജി- രാവിലെ 9.30, സോഷ്യോളജി രാവിലെ 11, എം.എസ്.ഡബ്ല്യു. (ഡിസാസ്റ്റർ മാനേജ്മെന്റ്) ഉച്ചയ്ക്ക് 1.30. ഫോൺ: 0471- 2591018
തിരുവനന്തപുരം : മുട്ടട ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷ നൽകേണ്ട അവസാന തീയതി: 25. വിവരങ്ങൾക്ക്: 0471 2543888. E-mail : thssmuttada.ihrd@gmail.com.
എൻഎസ്എസ് കോളേജിൽ അധ്യാപക ഒഴിവ്
ഒറ്റപ്പാലം എൻഎസ്‌എസ് കോളേജിൽ അതിഥി അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, ഹിന്ദി, കെമിസ്ട്രി വിഭാഗങ്ങളിൽ മെയ് എട്ടിനും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിൽ മെയ് ഒമ്പതിനും സുവോളജി, ബോട്ടണി, ഹിസ്റ്ററി, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ മെയ് 10നുമാണ് അഭിമുഖം. തൃശൂർ മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഓഫീസിലെ പാനലിൽ രജിസ്റ്റർ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പുകളുമായി നിശ്ചയിച്ച തീയതികളിൽ രാവിലെ പത്തിന് ഹാജരാകണം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 0466 2244382.
ബിപിസി കോളജ് - പിറവം ബിപിസി കോള ജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ്, കണക്ക്, ഫിസിക്കൽ എജ്യുക്കേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാനേജ്മെന്റ് അധ്യാപക ഒഴിവ്. അപേക്ഷ 26 വരെ. 0485- 2243474.
സെൻ്റ് പീറ്റേഴ്‌സ് കോലഞ്ചേരി • സെന്റ് പീറ്റേഴ്സ് കോളജിൽ മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, സ്റ്റാ റ്റിസ്റ്റിക്സ്, ബോട്ടണി, സു വോളജി, കൊമേഴ്സ്, ലൈബ്രറി ആൻഡ് ഇൻഫർ മേഷൻ സയൻസ്, പിജി. കം പ്യൂട്ടർ സയൻസ് (ഡേറ്റ അന ലിറ്റിക്സ്), ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷ യങ്ങളിൽ അധ്യാപക ഒഴിവ്. മേയ് 2നു മുൻപ് അപേക്ഷിക്കണം.
www.stpeterscollege.ac.in.
അധ്യാപക ഒഴിവ്- കറ്റാനം കേരള സർവകലാശാലയുടെ ഭരണിക്കാവിലെ യൂണിവേഴ്സ‌ിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഈ അധ്യയന വർഷത്തേക്ക് കൊമേഴ്സ്, മാനേജ്‌മെൻ്റ്, ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. ഫോൺ. 0479 2959555, 94479 57744
കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളജിൽ ഇക്കണോമിക്സ്, ഇംഗ്ലിഷ്, മലയാളം, ജേണലിസം, ഹിന്ദി, ഫ്രഞ്ച്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, ഫിസിയോളജി, പൊളിറ്റിക്കൽ സയൻസ്, സ്‌റ്റാറ്റിസ്‌റ്റിക്സ് വിഷയങ്ങളിൽ ഗെസ്‌റ്റ് അധ്യാപകരെ ആവശ്യമുണ്ട്. മേയ് 2 നു മുൻപായി www.devagiricollege.org എന്ന വെബ്സൈറ്റിലെ ഗൂഗിൾ ഫോമിൽ അപേക്ഷിക്കണം. 0495 - 2355901.
പിലാത്തറ സെന്റ് ജോസഫ് കോളജിൽ സോഷ്യൽ വർക്ക്, സൈക്കോളജി, ഇംഗ്ലിഷ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ് വിഭാഗങ്ങളിലേക്ക് യുജിസി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. www.stjosephcollege.ac.in ൽ നൽകിയ അപേക്ഷ ഫോറം പൂരിപ്പിച്ച് sjcpkannur@gmail.com എന്ന മെയിലിലേക്ക് മെയ് 6ന് മുൻപായി നൽകണം. 9495256600, 0497 2802600 ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.