തൃശ്ശൂർ നാട്ടിക, വലപ്പാട് പഞ്ചായത്തുകളിൽ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ് – Anganawadi Worker, Helper

0
1115

തൃശ്ശൂർ നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി– 2024 ജനുവരി ഒന്നിന്ന് 18 -46 വയസ്. എസ്.സി /എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ഉണ്ടാകും. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായവരും, വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുതും വായനയും അറിയുന്നവരാകണം.

2024 ജൂലൈ ഒമ്പത് വൈകീട്ട് അഞ്ച് വരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കു. അപേക്ഷഫോം അതത് പഞ്ചായത്ത് ഓഫീസുകളിലും തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്റ്റ് കാര്യാലയത്തിലും ലഭിക്കും. ഫോണ്‍: 0487 2394522.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.