കൗണ്‍സിലര്‍, ഗസ്റ്റ് ഇന്‍സ്ട്രക്ടർ, ഡെമോണ്‍സ്ട്രേറ്റര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവുകൾ

0
188

അദ്ധ്യാപക നിയമനം-വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യപകരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍, റ്റി.ജി.റ്റി മലയാളം തസ്തികകളിലാണ് ഒഴിവ്. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ തസ്തികകയ്ക്ക് ബി.പി.എഡ് അല്ലെങ്കില്‍ എംപിഎഡ് ആണ് വിദ്യാഭ്യാസ യോഗ്യത. റ്റി.ജി.റ്റി മലയാളം തസ്തികയ്ക്ക് ബി.എ മലയാളം, ബി.എഡ്, കെ-റ്റെറ്റ് അല്ലെങ്കില്‍ സി-റ്റെറ്റ് യോഗ്യത വേണം.

പ്രയാപരിധി 39 വയസ്. എസ്.സി, എസ്.റ്റി മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ട്. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2846633.

കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഒഴിവ്

ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും കന്നഡ ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്കും മുന്‍ഗണനയുണ്ട്. താത്പര്യമുളളവര്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2201205, 7012433547

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസര്‍കോട് ഗവ ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 26 ന് രാവിലെ 10 ന് ഐ.ടി.ഐയില്‍. ഫോണ്‍: 04994256440

താൽകാലിക നിയമനം: വടകര മോഡല്‍ പോളിയില്‍ അഭിമുഖം 25 ന്

ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയന വര്‍ഷം വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് നവംബര്‍ 25 ന് കോളേജില്‍ അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍: ട്രേഡ്‌സ്മാന്‍ (കമ്പ്യൂട്ടര്‍) രാവിലെ 10 മണി – എസ്,എസ്.എല്‍.സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്ട്രേറ്റര്‍ (മെക്കാനിക്കല്‍) രാവിലെ 11 മണി – ഫസ്റ്റ് ക്ലാസ് ത്രീവത്സര എന്‍ജിനിയറിങ് ഡിപ്ലോമ. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ അഭിമുഖത്തിന് പരിഗണിക്കുകയുള്ളു. താല്‍പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം ഹാജരാവണം.വിശദ വിവരങ്ങള്‍ക്ക് 0496 2524920.

സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം

കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 18 നും 35 നുമിടയിൽ. എംപ്ലോയബിലിറ്റി സെന്ററില്‍ പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ യോഗ്യത, തൊഴില്‍ പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു

Leave a Reply