ജവഹര്‍ ബാലഭവനില്‍ ( Jawahar Balabhavan Jobs) ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി സ്വീപ്പര്‍ (4), ആയ (4), ഗേറ്റ് കീപ്പര്‍ (1- മുന്‍ഗണന എക്‌സ് സര്‍വീസ് / റിട്ട. പൊലീസ്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0487- 2332909.

ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ – 3, സംഗീതം – 1, ചിത്രകല – 1), അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ഫു – ഓരോ ഒഴിവുകള്‍ വീതം), ഹെല്‍പ്പര്‍ (ക്രാഫ്റ്റ്, ചിത്രകല, വയലിന്‍ – ഓരോ ഒഴിവുകള്‍ വീതം) എന്നിങ്ങനെയാണ് നിയമനം. യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487- 2332909.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.