സൗജന്യ ഓണ്‍ലൈന്‍ ട്രയിനിംഗ് കം പ്ലേസ്മെന്റ് ഡ്രൈവ്

0
222

കായംകുളം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിച്ച് വരുന്ന കരിയർ ഡെവലപ്പ്മെന്‍റ് സെന്‍ററും ഇന്ത്യയിലെ മുനനിര സോഫ്റ്റ് വെയർ കമ്പനിയായ ടാറ്റ കണ്‍സൾട്ടന്‍സി സർവ്വീസസും (TCS) സഹകരിച്ച് കൊണ്ട് പട്ടികജാതി-പട്ടികവർഗ്ഗം(40%), ഭിന്ന ശേഷിക്കാർ , സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർ (വാർഷിക വരുമാനം 6 ലക്ഷം രൂപ വരെ) എന്നീ വിഭാഗങ്ങളിലെ എഞ്ചീനീയറിംഗ് അല്ലാത്ത ബിരുദമുള്ളവർക്കായി സൗജന്യ ഓണ്‍ലൈന്‍ ‘ട്രയിനിംഗ് കം പ്ലേസ്മെന്റ് ഡ്രൈവ് ‘ നടത്തുന്നു. ഓണ്‍ലൈനായോ നേരിട്ടോ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേർക്കാണ് അവസരം. അവസാന തീയതി 25/09/2021. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 04792442502, 9946055244,8848762578

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://bit.ly/3yU8eyd

യോഗ്യത

1)ഏതെങ്കിലും എഞ്ചീനീയറിംഗ് അല്ലാത്ത ബിരുദം. ( 2020, 2021 വർഷങ്ങളിൽ പാസ്സായവർക്കും അവസാന വർഷ വിദ്ധ്യാർത്ഥികൾക്കും അപേക്ഷിക്കാം.)

2)എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ ,ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർ , പാസ്സായവർ, ഡിസ്റ്റന്‍സായി ബിരുദം നേടിയവർ എന്നിവര്‍ക്ക് അപേക്ഷിക്കാനാവില്ല.

3) പ്രായ പരിധി -28 വയസ്സ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.