ഇസിഎച്ച്എസ് (ECSH) പോളിക്ലിനിക്കുകളിൽ 139 ഒഴിവ്

0
2165

ECSH പോളിക്ലിനിക്കുകളിൽ 139 ഒഴിവ്

തിരുവനന്തപുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിന് കീഴിലെ ഇസിഎച്ച്എസ് പോളിക്ലി നിക്കുകളിൽ 139 ഒഴിവ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തിരു വനന്തപുരം മെഡിക്കൽ കോളജ്, കിളിമാനൂർ, കൊട്ടാരക്കര, മാവേലിക്കര, ചങ്ങനാശേരി, റാന്നി, നാഗർകോവിൽ, തൂത്തുക്കുടി എന്നീ പോ ളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനമാണ്. 2024ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം:

 1. മെഡിക്കൽ ഓഫിസർ: എംബിബിഎസ്, 66; 75,000.
 2. മെഡിക്കൽ സ്പെഷലിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷ്യാൽറ്റിയിൽ എംഡി/എംഎസ്; 68; 1,00,000.
 3. ഡെന്റൽ ഓഫിസർ: ബിഡിഎസ്; 63; 75,000.
 4. ഗൈനക്കോളജിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ എംഡി/എംഎസ്/ഡിഎൻബി; 68; 1,00,000.
 5. റേഡിയോളജിസ്‌റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ പി.ജി; 68; 1,00,000.
 6. ഓഫിസ് ഇൻ ചാർജ്: ബിരുദം, വിരമിച്ച ആംഡ് ഫോഴ്സസ് ഓഫിസർ; 63; 75,000.
 7. റേഡിയോഗ്രഫർ: ഡിപ്ലോമ/ക്ലാസ് 1 റേഡി യോഗ്രഫർ കോഴ്‌സ് (ആംഡ് ഫോഴ്സസ്); 56; 28,100.
 8. ലാബ് അസിസ്‌റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ‌സ് (ആംഡ് ഫോഴ്‌സ്); 56; 28,100.
 9. ലാബ് ടെക്നിഷ്യൻ: ബിഎസ്‌സി എംഎൽടി, ഡിഎംഎൽടി; 56; 28,100.
 10. ഫിസിയോതെറപ്പിസ്‌റ്റ്: ബിപിടി/ ഡിപിടി/ ക്ലാ സ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സ്); 56; 28,100.
 11. ഫാർമസിസ്‌റ്റ്: ബിഫാം/ ഡിഫാം: 56: 28.100.
 12. നേഴ്‌സിങ് അസിസ്‌റ്റന്റ്: ക്ലാസ് 1 നഴ്‌സിങ് അസിസ്‌റ്റന്റ് കോഴ്‌സ് (ആംഡ് ഫോഴ്സസ്), വിമുക്തഭടന്മാർ മാത്രം: 56; 28,100.
 13. ഡെന്റൽ ഹൈജീനിസ്‌റ്റ്: ഡിപ്ലോമ ഇൻ ഡി എച്ച്/ ഡിഎം/ ഡിഒആർഎ/ സിഎൽ 1 ഡിഎച്ച്/ ഡിഒആർഎ (ആംഡ് ഫോഴ്‌സ്): 56, 28,100.
 14. ഡ്രൈവർ: എട്ടാം ക്ലാസ്/ക്ലാസ് 1 ഡ്രൈവർ എംടി (ആംഡ് ഫോഴ്സസ്), എൽഎംവി ഡ്രൈവി 3 : 53; 19,700.
 15. ചൌക്കിദാർ: എട്ടാം ക്ലാസ്/ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്): 53; 16,800.
 16. ഫീമെയിൽ അറ്റൻഡൻ്റ്, സഫായ്‌വാല: എഴു ത്തും വായനയും അറിയണം; 53; 16,800.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.echs.gov.in സന്ദർശിക്കുക. 2024ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here