എയർപോർട്ട് അതോറിറ്റിയിൽ 400 ജൂനിയർ എക്‌സിക്യുട്ടീവ് ഒഴിവുകൾ

0
348

ന്യൂഡൽഹി ആസ്ഥാനമായുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400 ജൂനിയർ എക്സിക്യുട്ടീവ് (എയർ ട്രാഫിക്ക് കൺട്രോൾ) തസ്തികയിൽ 400 ഒഴിവ്. പരസ്യനമ്പർ: 02/2022. ഓൺലൈനായി 2022 ജൂൺ 15 മുതൽ അപേക്ഷ സമർപ്പിക്കാം.

കാറ്റഗറി: ജനറൽ-163, ഇ.ഡബ്ല്യു.എസ്.-40, ഒ.ബി.സി.-108, എസ്.സി.-59, എസ്.ടി.-30.

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളുള്ള ബി.എസ്സി. ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ എൻജിനീയറിങ് ബിരുദം (ഒരു സെമസ്റ്ററിലെങ്കിലും ഫിസിക്സും മാത്തമാറ്റിക്സും വിഷയമായി പഠിച്ചിരിക്കണം). ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പത്താംക്ലാസിലും പന്ത്രണ്ടാംക്ലാസിലും ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.

പ്രായപരിധി: 27 വയസ്സ്. 14.07.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. ഭിന്നശേഷി വിഭാഗത്തിന് 10 വർഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും. ശമ്പളം: 40,000-1,40,000 രൂപ. മറ്റ് ആനുകൂല്യങ്ങളും.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയിലുടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ഓൺലൈൻ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ രേഖാപരിശോധനയ്ക്കും വോയിസ് ടെസ്റ്റിനും ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്ന് വർഷത്തെ പരിശീലനകാലത്തേക്ക് ബോണ്ടായി ഏഴ് ലക്ഷം രൂപ നൽകണം.

അപേക്ഷാഫീസ്: 1000 രൂപ. എസ്.സി./എസ്.ടി./വനിതാ ഉദ്യോഗാർഥികൾ 81 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. ഭിന്നശേഷിക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്ന് ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് കഴിഞ്ഞവരും ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈനായി ഫീസടയ്ക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക. അപേക്ഷയോടൊപ്പം നിശ്ചിത സൈസിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ജൂലായ് 14.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.