സൗജന്യ പി.എസ്.സി മത്സരപരീക്ഷാ പരിശീലനം

0
1458

കോട്ടയം: ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന 36 ദിവസത്തെ സൗജന്യ പി.എസ്.സി മത്സരപരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. 2023 നവംബർ 29 മുതൽ 36 ദിവസം നീണ്ടു നിൽക്കുന്ന പരിപാടി രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് ക്രമീകരിച്ചിട്ടുള്ളത്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 27ന് നേരിട്ടോ ഫോൺ മുഖേനയോ ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481 2422173, 9746067920

Leave a Reply