പി.എസ്.സി പരീക്ഷാ പരിശീലനം

0
715

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 150 മണിക്കൂർ ദൈർഘ്യമുള്ള പി.എസ്.സി മത്സര പരിക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

2024 ജനുവരി 8 മുതൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി ആറിന് വൈകിട്ട് അഞ്ചിനകം സർട്ടഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരായി രജിസ്റ്റർ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരി 8നു രാവിലെ 10 മുതൽ ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക് : 8574676096, 0471 2330756

LEAVE A REPLY

Please enter your comment!
Please enter your name here