സര്‍ക്കാര്‍ ഓഫിസുകളിലെ നിയമനങ്ങള്‍ : 09 June 2024 ; Government Jobs in Kerala

0
3059
Government Jobs in Kerala

Table of Contents

സ്റ്റാറ്റിസ്റ്റിക്സ് അതിഥി അധ്യാപക നിയമനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 13നു രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കുന്നതിന് യു.ജി.സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ, ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയിൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം അന്നേ ദിവസം രാവിലെ 11ന് ഹാജരാകണം.

സെൻട്രൽ പോളിടെക്‌നിക് കോളേജിൽ അഭിമുഖം 11ന്

    വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 11  രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ട്രേഡ്‌സ്മാൻ (മെഷിനിസ്റ്റ്) ഒഴിവ്  –  01 യോഗ്യത : മെഷിനിസ്റ്റ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി.  ട്രേഡ്‌സ്മാൻ (ഫിറ്റിങ്) ഒഴിവ് – 01 യോഗ്യത : ഫിറ്റിങ് ട്രേഡിൽ ഐ. റ്റി. ഐ /കെ. ജി. സി. ഇ / റ്റി.എച്ച്.എസ്.എൽ.സി. ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്)  ഒഴിവ്  –  01 യോഗ്യത : ഐ. റ്റി. ഐ – ഡീസൽ മെക്കാനിക് /മെക്കാനിക് മോട്ടോർ  വെഹിക്കിൾ / ടു&ത്രീ വീലർ മെക്കാനിക് അല്ലെങ്കിൽ   റ്റി. എച്ച്. എസ് ഓട്ടോമൊബൈൽ / മെയിന്റനൻസ് ഓഫ് റ്റു &ത്രീ വീലർ  അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള കെ ജി. സി. ഇ  സർട്ടിഫിക്കറ്റ്. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ  (www.cpt.ac.in) ലഭ്യമാണ്. 04712360391. 

ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ. .
ഡയറി പ്രൊമോട്ടര്‍:- പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം),  വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി(ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍:- വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത – എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്., നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25
സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം. 

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരള-യിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അപേക്ഷകൾ ജൂൺ 20 വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shsre.kerala.gov.in.

വി.എച്ച്.എസ്.ഇ അധ്യാപക ഒഴിവ്

വട്ടിയൂർക്കാവ് സർക്കാർ വി. എച്ച്. എസ്. സ്‌കൂളിൽ, വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 രാവിലെ 11ന് യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

കൺസൾട്ടന്റ് (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) കരാർ നിയമനം

കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിൽ കൺസൾട്ടന്റ് (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 24. കൂടുതൽ വിരവരങ്ങൾക്ക്: www.erckerala.org.

കില ഡയറക്ടർ ജനറൽ നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ഡയറക്ടർ ജനറൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ www.kila.ac.inwww.lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 25നു വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും.

ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ താത്കാലിക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 12 മുതൽ 16 വരെ http://www.gecbh.ac.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചവർ ജൂൺ 20 ന് രാവിലെ 10 ന് എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ –ന് കോളജിൽ ഹാജരാകണം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വാക് ഇൻ ഇന്റർവ്യൂ

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോർഥികളുമായി വാക്-ഇൻ ഇന്റർവ്യൂ നടത്തും.  കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in.

ട്രേഡ്സ്മാൻ താത്കാലിക ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (മഷിനിസ്റ്റ്, ഫിറ്റിങ്, ഹീറ്റ് എൻജിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 11ന് രാവിലെ 10ന് കോളജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.

റിസര്‍ച്ച് അസിസ്റ്റന്റ് കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരള-യില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ്  തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്്, അപേക്ഷകള്‍ ജൂണ്‍ 20 വൈകിട്ട് 5നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in.

ഡോക്ടറെ നിയമിക്കുന്നതിന് വാക് – ഇൻ ഇന്റർവ്യൂ

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വഴി താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 11 ന് രാവിലെ 11 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്. പി.എസ്.സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക. യോഗ്യത – മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്/ മെക്കട്രോണിക്‌സ് ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11ന് രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2701491.

സി.എച്ച്.സിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് ഒഴിവ്

വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ പ്രതിദിനം 400 രൂപയുമാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ്ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഡോക്ടർ തസ്തികയിൽ അന്നേദിവസം രാവിലെ 10.30നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11നുമാണ് അഭിമുഖം. മുൻപരിചയം അഭികാമ്യം.

ഡോക്ടർ, സ്റ്റാഫ് നഴ്‌സ് അഭിമുഖം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സൈക്യാട്രിയിൽ എം.ഡി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 18 നും 45 നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 രാവിലെ 11ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിൽ രാവിലെ 11നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11.30നുമാണ് അഭിമുഖം. നെയ്യാറ്റിൻകര വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മൂന്ന് വർഷം ഇതേ തസ്തികയിൽ ജോലി ചെയ്തവരെ പരിഗണിക്കില്ല.

സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം വനിത പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെല്ലിന്റെ ഓഫീസിലെ ഓഫീസ് സ്വീപ്പർ കം അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 11 ന് രാവിലെ 10.30 ന് വനിത പോളിടെക്നിക് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത 7-ാം ക്ലാസ് വിജയം ബിരുദധാരിയായിരിക്കരുത്.  പ്രായം 18 നും 50 നും ഇടയിൽ.

ആയുഷ് മിഷനിൽ അക്കൗണ്ട്സ് മാനേജർ

ദേശീയ ആയുഷ് മിഷന്റെ സംസ്ഥാന ഓഫീസിൽ അക്കൗണ്ട്സ് മാനേജർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

റിസർച്ച് അസിസ്റ്റന്റ് നിയമനം

ആരോഗ്യ വകുപ്പിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് സെന്റർ കേരള എന്ന സ്ഥാപനത്തിലേക്ക് റിസർച്ച് അസിസ്റ്റന്റുമാരുടെ  മൂന്ന് ഒഴിവിലേക്കായി കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: shsrc.kerala.gov.in

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്   (നുവാൽസ്) ൽ ഇംഗ്ലീഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാരിടൈം ലോ എന്നീ വിഷയങ്ങളിൽ 2024-25 അധ്യയന വർഷത്തെ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. പ്രതിഫലം, മണിക്കൂറടിസ്ഥാനത്തിൽ ആയിരം രൂപയും യാത്രാബത്തയും. യോഗ്യത ബന്ധപ്പെട്ട വിഷയങ്ങളിൽ 55 ശതമാനം  മാർക്കും, യു.ജി.സി.എൻ.ഇ.ടി(നെറ്റ്)/പി.എച്ച്.ഡി.യും. നിശ്ചിത ഫോറത്തിൽ അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂൺ 15. വിശദവിവരങ്ങൾ  www.nuals.ac.in  വെബ്‌ സൈറ്റിൽ ലഭ്യമാണ്.

റേഡിയോളജിസ്റ്റ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 01.01.2024 ന് 25-60.  യോഗ്യത: എംഡി/ഡിഎ൯ബി (റേഡിയോ ഡയഗണോസിസ്) (Radio Diagnosis) ഡിഎംആർഡിയും ടിസിഎംസി രജിസട്രേഷനും. താത്പര്യമുള്ളവർ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജൂൺ 12 ന്  (ബുധനാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിന് സമീപത്തുളള കൺട്രാേൾ റൂമിൽ രാവിലെ 11.15 ന് നടക്കുന്ന ഇൻ്റവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.20 മുതൽ 11 വരെ മാത്രമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.