ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകള്‍ – 2024ജനുവരി 29

0
1408

വെറ്ററിനറി സര്‍ജന്‍ നിയമനം

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ നടത്തും. യോഗ്യത: സര്‍ജറിയില്‍ എം വി എസ് സി, ക്ലിനിക്കല്‍ ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി അല്ലെങ്കില്‍ പ്രിവന്റീവ് മെഡിസിന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0474 2793464.

ലക്ചറര്‍ നിയമനം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സ് ബിരുദം. (നിര്‍ബന്ധം) യോഗ്യതയുടെയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക് പരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,പാന്‍-ആധാര്‍ കാര്‍ഡ് എന്നിവയുമായി ഫെബ്രുവരി ഏഴ് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0475 2910231

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഫെബ്രുവരി രണ്ടിന് രാവിലെ  11 ന്  വാക്-ഇൻ ഇന്റർവ്യു നടത്തും. ജൂനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത രണ്ടു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം.  എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയുള്ളവർക്കു പങ്കെടുക്കാം. പ്രതിമാസ വേതനം 45000 രൂപ. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി രണ്ടിനു രാവിലെ 10 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം

ജി.ഐ.എസ് സ്പെഷ്യലിസ്റ്റ്

തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിലെ പി.ടി.പി നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനവും, റവന്യൂ-സർവേ ഉദ്യോഗസ്ഥർക്ക് വകുപ്പുതല പരിശീലനം നൽകുന്നതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്ററിലെ റിവർ മാനേജ്മെന്റ് സെന്ററിലേക്ക് ജി.ഐ.എസ് സ്പെഷ്യലിസ്റ്റ് (ജിയോളജി) തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി എം.എ/എം.എസ്.സിയും യുജിസി/സി.എസ്.ഐ.ആർ-നെറ്റ് ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നര വർഷത്തെ പ്രവൃത്തിപരിയം വെയിറ്റേജായി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 40 വയസ്. പ്രതിമാസവേതനം 44,100 രൂപ (കൺസോളിഡേറ്റഡ് പേ). താത്പര്യമുള്ളവർ https://ildm.kerala.gov.in/en ൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ildm.revenue@gmail.com, 0471-2365559, 9446066750.

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവുണ്ട്. ഫെബ്രുവരി 3ന് 11 മണിക്ക് ആശുപത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടക്കും. എസ്സ്.എസ്സ്.എല്‍.സി, ഹെവി ലൈസന്‍സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 45 വയസ്സ് . പരിസരവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഒരുഫോട്ടോ എന്നിവ സഹിതം അന്നേ ദിവസം നേരിട്ട് ഹാജരാകണം.

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യു

നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി അല്ലെങ്കില്‍ ബ്ലോക്ക് പ്രോജക്ട് മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സി.എം.ഒ, എക്കോ ടെക്‌നീഷ്യന്‍ എന്നീ തസ്തികയില്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30നും ഇ.സി.ജി ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികയില്‍ ജനുവരി 30 ന് രാവിലെ 10.30നും വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍:04868 232650.

എന്‍ജിനീയര്‍ നിയമനം

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റിഡ് എന്‍ജിനീയറെ നിയമിക്കുന്നു. യോഗ്യത- സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്. ഇവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷം പോളിടെക്‌നിക് ഡിപ്ലോമയും കുറഞ്ഞത് അഞ്ചുവര്‍ഷം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിലോ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ രണ്ടുവര്‍ഷം ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 10 വര്‍ഷം എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതിയിലോ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം ഉള്ളവരെ പരിഗണിക്കും. അവസാന തീയതി ഫെബ്രുവരി മൂന്ന്. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- സെക്രട്ടറി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്, ചാവക്കാട് പി ഒ, മണത്തല 680506. ഫോണ്‍: 0487 2507688.

ഡോക്ടർ ഒഴിവ്

വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന നൈറ്റ് ഡ്യൂട്ടി ചെയ്യുന്നതിലേക്കായി ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആയതിന്റെ പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം ഫെബ്രുവരി അഞ്ചിനു രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന. വിശദ വിവരങ്ങൾക്ക് നം. 0471 2223594.

മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക്‌ അഭിമുഖം

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി  ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും  നിലവിലുള്ള ഓരോ ഒഴിവുകളിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 ന്  എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിലാണ്  അഭിമുഖം.  

എം ബി ബി എസ് അല്ലെങ്കിൽ തുല്യ യോഗ്യത കോഴ്സ് /മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ അംഗീകാരമുള്ള രജിസ്ട്രേഷൻ  എന്നി  യോഗ്യതകൾ ഉള്ളവർക്ക്  മെഡിക്കൽ ഓഫീസർ തസ്തികയിലേക്കും  ക്ലിനിക്കൽ സൈക്കോളജിയിൽ  എം ഫിൽ അല്ലെങ്കിൽ ആർ സി ഐ   അംഗീകൃത യൂണിവേഴ്സിറ്റി/കോളേജ്/കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം/നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവ. ഓഫ് ഇന്ത്യ/യു ജി സി അംഗീകൃത സർവ്വകലാശാല തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും തത്തുല്യമായ രണ്ട് വർഷത്തെ കോഴ്സ്, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്ട്രേഷൻ തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക്  ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  തസ്തികയിലേക്കും അപേക്ഷിക്കാം.
 താല്പര്യമുള്ള  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകുക.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ് ഓഫീസർ, ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത ജി.എൻ.എം/ബി.എ.സ്.സി നഴ്‌സിങ് കോഴ്‌സ് വിജയവും നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് നഴ്‌സിങ് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യത.
അംഗീകൃത എ.എൻ.എം കേഴ്‌സ് സർട്ടിഫിക്കറ്റ്, കേരള നേഴ്‌സ് ആൻഡ് മിസ്‌വൈവ്‌സ് കൗൺസിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ജെ.പി.എച്ച്.എൻ തസ്തികയിലേക്കുള്ള യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഫെബ്രുവരി ഒന്നിന് കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.