അങ്കണവാടി ഹെൽപ്പർ ഒഴിവ് – Anganwadi Helper

0
918
helper Jobs

അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ അടുത്ത 3 വർഷത്തിനുള്ളിൽ ഉണ്ടാവാൻ സാധ്യതയുള്ള അങ്കണവാടി ഹെൽപ്പറുടെ (Anganwadi Helper) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കൊക്കയാർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 01_01_24 മുതൽ 18-46 നും മധ്യേ പ്രായമുള്ളവരും (എസ്. സി, എസ്.ടി 49 വയസ്സുവരെ) പത്താംക്ലാസ്സ് പാസ്സാവാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷകൾ 2024 സെപ്തംബർ 25 വൈകിട്ട് 5 മണിക്ക് മുമ്പായി പീരുമേട് മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അഴുത ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം.. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾക്ക് കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസുമായോ, അഴുത ഐ.സി.ഡി.എസുമായോ ബന്ധപെടുക. ഫോൺ: 04869233281.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.