സംഗീത കോളേജിൽ ഒഴിവ്

0
502
job

ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികയിൽ 2024 മേയ് 29ന് രാവിലെ 10നും സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം) തസ്തികയിൽ ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും. സംസ്‌കൃതത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിൽ മേയ് 28ന് രാവിലെ 10നാണ് അഭിമുഖം.

നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായാണ് നിയമനം. ഗസ്റ്റ് അധ്യാപക തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായി ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.