വർക്കലയിൽ തൊഴിൽ മേള ഒക്ടോബർ 01 ന്

0
2018

നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായാണ് വ‍ർക്കലയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 01 (ഞായറാഴ്ച) ന് തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിലാണ് ഈ തൊഴിൽ മേള സംഘടിപ്പിക്കുക. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് മേള ഉദ്‌ഘാടനം ചെയ്യും.

Date: 2023 ഒക്ടോബർ 01
Venue: വർക്കല ശിവഗിരി സ്കൂൾ
Time: 9 മണി മുതൽ വൈകിട്ട് 4 മണി വരെ

തിരുവനന്തപുരം വർക്കലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 – ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കുമെന്നാണ് സംഘാടകർ പറയുന്നത്. കേന്ദ്ര ഗവൺമെന്‍റിന്‍റെ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌ ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും. ആറ്റിങ്ങൽ എം പി അടൂർപ്രകാശ്, വർക്കല എം എൽ എ വി ജോയി, വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, കൗൺസിലർമാർ തുടങ്ങിയവർ ഈ തൊഴിൽ മേളയിൽ പങ്കെടുക്കും.

തൊഴിൽ മേള രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്ററേഷൻ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പ് കൈയിൽ കരുതണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ – 9446011110 , 9447024571 എന്നീ നമ്പറുകളിൽ ലഭ്യമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.