പട്ടികജാതി / വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് : Free Placement Drive for SC/ST Students

0
1811
National Career Service - Free Plcement drive for SC/ST Students

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി ചേർന്ന് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി 2024 ജൂൺ 24ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുസംബന്ധമായ വിശദവിവരങ്ങൾക്ക് “National Career Service Centre for SC/ST’s, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂൺ 22ന് വൈകിട്ട് അഞ്ചിനു മുൻപായി https://forms.gle/362djxTXVY59fh44A എന്ന ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസയോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 24ന് രാവിലെ 10ന് തൈക്കാട് സംഗീത കോളേജിനു പിൻവശത്തു പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്ററിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2332113 / 8304009409.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.