- പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം
- നോളെജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യു.എം.എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം
കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. (Kerala Knowledge Economy Mission 21000 Job Vacancies Recruitment) വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്.
മാനേജർ, ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ, ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ. കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്‌ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം. കെയർ അസിസ്റ്റന്റിന് (ഓസ്‌ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം.
ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത. 1,00,000- 175,000 ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2024 ജൂൺ 30. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://knowledgemission.kerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Latest Jobs
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram
-
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലി നേടാം: അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
-
മിൽമയിൽ വാക്ക് ഇൻ ഇന്റർവ്യൂ: ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള താത്കാലിക നിയമനങ്ങൾ | മെയ് 2026
-
കെക്സ്കോണിൽ ടാലി ക്ലർക്ക്
-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ | മെയ് 2026


