എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ സഹകരണത്തോടെ മഹാരാജാസ് കോളേജില്‍ 2023 ഡിസംബര്‍ 23ന് ‘ഉദ്യോഗ് 23 എന്ന മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 80 ല്‍ അധികം പ്രമുഖരായ ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ജോബ് ഫെയറില്‍ 3500 ല്‍ അധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Date: 2023 ഡിസംബര്‍ 23
Venue: എറണാകുളം മഹാരാജാസ് കോളേജ്
Time: രാവിലെ 9.30 മുതൽ
യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. ഡിപ്ലോമ, നഴ്‌സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ബി.ടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.empekm.in എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 9.30 ന് എറണാകുളം മഹാരാജാസ് കോളേജില്‍ ഹാജരാകണം. രജിസ്‌ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.