സൗജന്യ ഓണ്‍ലൈന്‍ തൊഴില്‍മേള

0
1984

എം ജി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ – മോഡൽ കരിയർ സെന്റർ കോട്ടയത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ തൊഴിൽ മേള 2023 ഡിസംബർ 29 , 30 തിയ്യതികളിൽ നടക്കുന്നു. ബാങ്കിങ്, ഫുഡ് പ്രോസസ്സിംഗ്, ടെക്നോളജി, മൾട്ടിനാഷണൽ റീറ്റെയ്ൽ , ഹെൽത്ത് കെയർ ബിപിഓ മേഖലയിലെ 6 കമ്പനികളിലായി 485 ഓളം വേക്കൻസികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ കൊടുത്തിരിക്കുന്ന ലിങ്ക് വഴി എംസിസി കോട്ടയത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ കയറി വേക്കൻസി പരിശോദിച്ച്, പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്പനിക്ക് അപ്ലിക്കേഷൻ ഗൂഗിൾ ഫോം മുഖാന്തിരം പൂരിപ്പിച്ച നൽകുക. വാട്സ് ആപ് ലിങ്ക് :-https://chat.whatsapp.com/CCcx4HsERcL13lo0j3QF8r . ഗൂഗിൾ ഫോം പൂരിപ്പിക്കുമ്പോൾ 10 MB യിൽ താഴെ ഫയൽ സൈസ് ഉള്ള pdf ഫോർമാറ്റിൽ ഉള്ള റെസ്യുമെ അഥവാ ബിയോഡേറ്റ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഒരു ഉദ്യോഗാർത്ഥിക്ക് ഒന്നിൽ കൂടുതൽ കമ്പനിയിലേക്ക് അപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്. ഓരോ കമ്പനിക്കും ഓരോ അപ്ലിക്കേഷൻ വീതം പൂരിപ്പിച്ച നൽകേണ്ടതാണ്. തുടർന്ന് നിങ്ങളുടെ എൻട്രികൾ പരിശോധിച്ഛ് എംപ്ലോയർ ഇന്റർവ്യൂവിനായി സമയം അനുവദിച്ചു നൽകുന്നതാണ്. ആയത് മേല്പറഞ്ഞ വാട്സ്ആപ് ഗ്രൂപ്പിൽ അറിയിക്കുന്നതാണ്. അതാത് എംപ്ലോയറിന്റെ കമ്പനി പോളിസിക്ക് അനുസൃതമായി ഒന്നോ അതിൽ അധികമോ റൌണ്ട് ഇന്റർവ്യൂ ഉണ്ടാവുന്നതാണ്. ഇന്റർവ്യൂ സമയം എംപ്ലോയർ നിശ്ചയിക്കുന്നതിന് അനുസൃതമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 8075164727 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

യോഗ്യത : പ്ലസ് ടു /ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here