പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കൻ്ററി വിഭാഗം (വി.എച്ച്.എസ്.ഇ) കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ സംസ്ഥാന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി സഹകരിച്ച് തൊഴിൽ മേളകൾ നടത്തുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ സംസ്ഥാന എംപ്ലോയ്മെന്റ് ഏക്സ്ചേഞ്ചുകളുടെ സഹകരണത്തോടെ വി.എച്ച്.എസ്. ഇ/എൻ.എസ്.ക്യൂ.എഫ് കോഴ്സുകൾ വിജയിച്ച വിദ്യാർത്ഥികൾക്കായി തൊഴിൽ മേളകൾ ജില്ലാ / റീജിയണൽ തലത്തിൽ സംഘടിപ്പിക്കുന്നു. ഹയർ സെക്കൻ്ററി പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ വികസനവും ഉറപ്പാക്കുന്ന എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളാണ് വി.എച്ച്.എസ്. ഇ. യിൽ നിലവിലുള്ളത്.
ആസ്പയർ -2024 തൊഴിൽ മേള ജനുവരി 27 ശനിയാഴ്ച Read more
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ജോലിസാധ്യതകൾ കണ്ടെത്തുന്നതിനും കരിയർ മേഖല തെരെഞ്ഞെടുക്കു ന്നതിനും തൊഴിൽ മേളകൾ സഹായിക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വി.എച്ച്.എസ്. ഇ അസിസ്റ്റൻ്റ് ഡയറക്‌ടർമാർ, എംപ്ലോയ്മെൻ്റ് ഓഫീസർമാർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ വിവിധ സ്വകാര്യ / പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് മേളകൾ നടക്കുന്നത്.
രജിസ്ട്രേഷനായി പഠിച്ച വി.എച്ച്.എസ്.ഇ സ്‌കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. തൊഴിൽ മേളകൾ സംബന്ധിച്ച വിശദ വിവരങ്ങളും, സമയക്രമവും വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ വെബ് പോർട്ടൽ ആയ
www.vhseportal.kerala.gov.in സന്ദർശിക്കുക
വിവിധ റീജിയണുകളിലെ ജോഫ് ഫെയർ (തൊഴിൽ മേള) ചുവടെ ചേർത്തിരിക്കുന്ന സമയക്രമത്തിൽ നടക്കുന്നതാണ്.

തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റും, മൂന്നു സെറ്റ് പകർപ്പും സഹിതം രജിസ്ട്രേഷൻ നടത്തി പ്രസ്‌തുത സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതാണ്
Latest Jobs
-
SSC CHSL 2026: 12-ാം ക്ലാസ് യോഗ്യതയുള്ളവർക്ക് 2536 ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 7 വരെ
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ : ഇന്റർവ്യൂ മാത്രം
-
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിലവസരം; വിവിധ തസ്തികകളിൽ നിയമനം
-
വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ/ സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവ്
-
കെപ്കോയിൽ ഫുഡ് ആൻഡ് ബിവറേജസ് മാനേജർ ഒഴിവ്; അവസാന തീയതി സെപ്റ്റംബർ 26
-
Mega Loan and Job Mela 2026: തൃശൂരിൽ സെപ്റ്റംബർ 19ന്
-
സ്പെഷ്യൽ ഹോമിലേക്ക് വിവിധ തസ്തികകളിൽ നിയമനം; വനിതകൾക്ക് അവസരം
-
എംപ്ലോയബിലിറ്റി സെൻറർ തൊഴിൽ മേള സെപ്റ്റംബർ 14ന് വിവിധ തസ്തികകളിൽ അവസരം
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽSenior Business Analyst ഒഴിവ്; Walk-in Interview സെപ്റ്റംബർ 17, 18
-
PRD യിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് ഒഴിവ്
-
എംപ്ലോയ്ബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്: സെപ്റ്റംബർ 11-ന് അഭിമുഖം; പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരം
-
Model Career Centre പ്ലേസ്മെന്റ് ഡ്രൈവ് | 50+ ഒഴിവ് ; സെപ്റ്റംബർ 11ന് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ് | വിവിധ തസ്തികകളിൽ സ്വകാര്യ ജോലി ഒഴിവുകൾ; സെപ്റ്റംബർ 11ന് അഭിമുഖം
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
SSC ജൂനിയർ എഞ്ചിനീയർ (JE) വിജ്ഞാപനം: 1748 ഒഴിവുകൾ

