വാച്ച്മാൻ അഭിമുഖം

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വാച്ച്മാൻ തസ്തികയിൽ ഒരു താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാം ക്ലാസ് യോഗ്യതയുള്ള അപേക്ഷകർക്ക് ഫെബ്രുവരി അഞ്ചിനു രാവിലെ 10.30 നു സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് എന്നിവ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.

കുക്ക് ഒഴിവ്

എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നടത്തപ്പെടുന്ന കിച്ചണിലേക്ക് മെയിൻ കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 10.30 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. മെയിൻ കുക്കിന് 12 വർഷത്തെയും അസിസ്റ്റന്റ് കുക്കിന് 10 വർഷത്തെയും പ്രവൃത്തി പരിചയം സമാനമേഖലയിൽ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

ഹൗസ് കീപ്പർ, കുക്ക് ഒഴിവ്

മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായ സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി. ഹൗസ് കീപ്പർ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. കുക്ക് തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം. പ്രായപരിധിയിൽ ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.

അക്കൗണ്ടന്റ് നിയമനം

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടൻ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത ബി.കോം, ബി.എസ്.സി മാതമാറ്റിക്‌സ്. ഒരു വര്‍ഷത്തെപ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 30ന് രാവിലെ 10.30ന് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075981071

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നോ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04869-233281

ഗ്രാഫിക് ഡിസൈനർ

റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: ildm.revenue@gmail.com. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോൺ: 0471-2365559, 9447302431.

നഴ്സ് നിയമനം

കൊല്ലം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസിന്റെ അധികാരപരിധിയിലുള്ള വിവിധ ആശുപത്രികളിലേക്ക് നഴ്സ് (സ്ത്രീ /പുരുഷന്‍ )തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. അംഗീകൃത ജി എന്‍ എം കോഴ്സ് പാസായിട്ടുള്ളവര്‍ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി 45 വയസ് ഫോണ്‍ 0474 2797220.

മെയില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ മെയില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

പത്താം ക്ലാസ് പാസായവരും കായികക്ഷമതയുള്ള വിമുക്ത ഭടന്‍മാരായിരിക്കണം. പ്രായപരിധി 45 വയസ് .സൂരക്ഷാ ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാകരുത് .ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനുകളിലോ കേസുകള്‍ നിലവിലില്ല എന്ന് സത്യവാങ്മൂലം നല്‍കണം.

വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ 0474 2797220.

മെയില്‍ നഴ്സ് നിയമനം

കരുനാഗപ്പള്ളി താലൂക്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ പുനര്‍ജനി ഐ പി യിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും.

അംഗീകൃത ജി എന്‍ എം കോഴ്സ് പാസായിട്ടുള്ളവര്‍ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം .പ്രായപരിധി പരിധി 45 വയസ് . ഫോണ്‍ 0474 2797220.

തൊഴില്‍മേള

കൊല്ലം തിരുവനന്തപുരം ജില്ലകളിലെ വി എച്ച് എസ് ഇ പാസായ കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്‍ ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളജില്‍ ഫെബ്രുവരി മൂന്നിന് തൊഴില്‍മേള സംഘടിപ്പിക്കും. പ്രായപരിധി 18-35. പഠിച്ച സ്‌കൂളിലെ കരിയര്‍ സെല്ല് മുഖേന രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍ 0471 2325323.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.