യുണൈറ്റഡ് കിംങ്ഡമിലെ (UK) (Norka Roots UK-Wales Recruitment) വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത് നടക്കും. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്പുളള ഒരുവര്‍ഷത്തില്‍ കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം.
ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത വേണം. IELTS/OET സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2024 ഒക്ടോബര്‍ 25 നകം അപേക്ഷ നല്‍കാവുന്നതാണ്. മുന്‍പ് നോര്‍ക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നല്കിയ ഉദ്യോഗാര്‍ത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.
ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇന്‍ബേഴ്മെന്റിന് അര്‍ഹതയുണ്ടാകും. യു.കെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. NMC രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 – £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അര്‍ഹതയുണ്ടാകും.
വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്
Latest Jobs
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1
-
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാം |59 ഒഴിവുകൾ | ശമ്പളം ₹55,250 വരെ
-
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ
-
IREL Recruitment 2026: 131 Tradesman Trainee Vacancies – ITI Candidates Can Apply
-
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം : യോഗ്യത ഏഴാം ക്ലാസ്
-
Kerala PSC Forest Boat Driver Recruitment 2026 – ശമ്പളം ₹60,700 വരെ
-
Kerala PSC ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്: അപേക്ഷ നവംബർ 4 വരെ
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies

