05 March 2022 – കേരളത്തിലെ ഗവ. / പ്രൈവറ്റ് മേഖലയിലെ തൊഴിലവസരങ്ങൾ

0
395

വാക്-ഇൻ-ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2023 ഫെബ്രുവരി മൂന്നുവരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഡെമോഗ്രാഫിക് സർവെ ആൻഡ് റസ്റ്റോറേഷൻ ഓഫ് റ്റു എൻഡിഞ്ചെർഡ് വേരിയന്റ്‌സ് ഓഫ് ദാരുഹരിദ്രാ, ബെർബെറീസ് ടിന്റ്‌റോറിയ ലെസ്ഷ് ആൻഡ് കോസ്സിനിയം ഫെൻസ്ട്രറ്റം കോളേബർ ഇൻ വെസ്റ്റേൺ ഗാട്ട്‌സി’ൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ മാർച്ച് 17ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചി ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

വാക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്റ് കോഴ്‌സ്/ഒപ്‌റ്റോമെട്രിസ്റ്റ് കോഴ്‌സ്/ തത്തുല്യ യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 10-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2777489/2776043.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏഴിന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്‍റ് ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, മെഷിനിസ്റ്റ് ട്രേഡുകളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി, ഡിപ്ലോമ, എന്‍ജിനീയറിംഗ് ബിരുദം, എം.ബി.എ ബിരുദം, പ്രവൃത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 11ന് ഐ.ടി.ഐ.യില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0479 2452210.

സൈനിക റസ്റ്റ് ഹൗസ് പി.ടി.എസ് നിയമനം

കാക്കനാട് സൈനിക റസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് നിബന്ധനകളോടെ മുന്‍ഗണന ഉണ്ടായിരിക്കും. വിമുക്തഭടന്മാരുടെ ആശ്രിതരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ സൈനിക ക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട് പിന്‍ 682030 വിലാസത്തിലോ നേരിട്ടോ മാര്‍ച്ച് 17-ന് മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239, 9446130917.

മിനി ജോബ് ഫെയർ അഞ്ചിന്

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് അഞ്ചിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ മിനി ജോബ് ഫെയർ നടത്തുന്നു.

 1. എച്ച് ആർ ഇന്റേൺ,
 2. സൈറ്റ് സൂപ്പർവൈസർ (ഐടിഐ, ഇലക്ട്രിക്കൽ),
 3. ഇന്റീരിയർ ഡിസൈൻ മാനേജർ,
 4. അക്കാദമിക് കൗൺസലർ, ഗ്രാഫിക് ഡിസൈനർ,
 5. ഡ്രൈവർ,
 6. ഹെൽപ്പർ,
 7. സർവീസ് അഡൈ്വസർ,
 8. ടെക്‌നീഷ്യൻ,
 9. വാറന്റി ഇൻ ചാർജ്,
 10. ഷോറൂം സെയിൽസ് എക്‌സിക്യൂട്ടീവ്,
 11. മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

എംബിഎ, ഡിഗ്രി, ബിടെക്/ ഡിപ്ലോമ/ ഐടിഐ ഇന്റീരിയർ ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, മെക്കാനിക്കൽ, പ്ലസ്ടു, എസ്എസ്എൽസി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Leave a Reply