ദ്യൂതീ മെഗാ തൊഴില്‍ മേള 16ന്

0
69

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും 2023 സെപ്തംബര്‍ 16ന് ദ്യൂതീ എന്ന പേരില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. മട്ടന്നൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലെ 50 ലേറെ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും.

യോഗ്യത : എസ് എസ് എല്‍ സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മേളയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വ്വഹിക്കും. മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ഫോണ്‍. 0497 2707610, 6282942066. ഓൺലൈൻ വഴി ലിങ്കില്‍ സെപ്റ്റംബര്‍ 15നകം പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. For registration Click here

LEAVE A REPLY

Please enter your comment!
Please enter your name here