ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നു.

0
74
Ads

കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസിയുടെ (അഡാക്) തലശ്ശേരി തലായിയിൽ ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ലേബറർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 40 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാവുന്നതാണ്. 167 സെന്റീമിറ്റർ ഉയരം, ചെസ്റ്റ് അളവ് 81 സെന്റീമീറ്റർ (എക്സ്പാൻഷൻ 5 സെന്റീമീറ്റർ) എസ്.എസ്.എൽ.സി പാസ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസിൽ 2023 ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് നേരിട്ട് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0490 2354073. Source

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google