ഇന്ത്യൻ നേവിയിൽ സെയ്‌ലർ ഒഴിവ് : – 2500 ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (AA), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (SSR) ഓഗസ്റ്റ് 2022 ബാച്ചുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2500 ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ. 

തസ്തികയും യോഗ്യതയും: 

  • സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) (2000 ഒഴിവ്)): മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം. 
  • ആർട്ടിഫൈസർ അപ്രന്റിസ് (AA) (500 ഒഴിവ്): 60% മാർക്കോടെ മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ ടു ജയം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.

പ്രായം: 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവർ.
ശാരീരിക യോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും: ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നീ ഇനങ്ങളുണ്ടാകും.‌ കാഴ്ചശക്തി സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ. 

പരിശീലനവും നിയമനവും: 2022 ഓഗസ്റ്റിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും. എഎ വിഭാഗത്തിൽ 9 ആഴ്ചയും എസ്എസ്ആർ വിഭാഗത്തിൽ 22 ആഴ്ചയുമാണു പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കിയാൽ എഎ വിഭാഗത്തിൽ 20 വർഷവും എസ്എസ്ആർ വിഭാഗത്തിൽ 15 വർഷവും പ്രാഥമിക നിയമനം.

സ്റ്റൈപൻഡ്: പരിശീലനസമയത്തു 14,600 രൂപ. ഇതു വിജയകരമായി  പൂർത്തിയാക്കിയാൽ 21,700-69,100 രൂപ സ്കെയിലിൽ നിയമനം (പ്രമോഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങളും). അപേക്ഷിക്കാൻ www.joinindiannavy.gov.in സന്ദർശിക്കുക  

Leave a Reply