പവർഗ്രിഡിൽ 1031 അപ്രൻ്റിസ് അവസരം : Power Grid Recruitment 2024

0
840
Power grid jobs

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 1031 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. 2024 സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, അന്ധ്രപ്രദേശ്, തെലങ്കാന എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിൽ 169 ഒഴിവുണ്ട്. ഇതിൽ 13 ഒഴിവാണു കേരളത്തിൽ. കൊച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം. സതേൺ റീജനിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്‌റ്റൈപൻഡ്:

  • ഇലക്ട്രിഷ്യൻ: യോഗ്യത : ഐടിഐ ഇലക്ട്രിഷ്യൻ; ശമ്പളം : 13,500 രൂപ
  • ഡിപ്ലോമ (ഇലക്ട്രിക്കൽ): യോഗ്യത: 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; ശമ്പളം: 15,000 രൂപ
  • ഗ്രാജ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ബിഎസ് സി (എൻജിനീയറിങ്); 17,500 രൂപ
  • ഗ്രാജ്വേറ്റ്(കംപ്യൂട്ടർ സയൻസ്): കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഐടിയിൽ ബിഇ/ബിടെക്/ ബിഎസ്‌സി (എൻജിനീയറിങ്); 17,500 രൂപ
  • എച്ച് ആർ എക്സിക്യൂട്ടീവ്:
    എംബിഎ എച്ച്ആർ അല്ലെങ്കിൽ പഴ്സ‌നൽ മാനേജ്മെന്റ്/ പഴ്സനൽ മാനേജ്‌മെൻ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ പിജി ഡിപ്ലോമ/ തത്തുല്യം; 17,500 രൂപ . സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/ റൂറൽ ഡവലപ്മെന്റ്/ മാനേജ്‌മെൻ്റിൽ പിജി/ തത്തുല്യം; 17,500 രൂപ
  • ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദവും മൂന്നു വർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ : ഇന്റഗ്രേറ്റഡ് എൽഎൽബി; 17,500 രൂപ
  • പിആർ അസിസ്റ്റന്റ്: ബിഎംസി/ബിജെഎംസി/ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ /തത്തുല്യം: 17,500 രൂപ
  • രാജ്‌ഭാഷാ അസിസ്‌റ്റൻ്റ്: ബിഎ ഹിന്ദി, ഇംഗ്ലിഷിൽ പ്രാവീണ്യം: 17,500 രൂപ

ഐടിഐ ഇലക്ട്രിഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ), ലോ എക്സിക്യൂട്ടീവ്, ഗ്രാജേറ്റ് (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണു കേരളത്തിലെ ഒഴിവ്). അവസാന വർഷ ഫലം കാക്കുന്നവർ, 18 വയസ്സു തികയാത്തവർ, അപ്രന്റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂടുതൽ ജോലി പരിചയമുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല

അപേക്ഷിക്കേണ്ട വിധം: എൻജിനീയറിങ് ബിരുദ/ഡിപ്ലോമ യോഗ്യതക്കാർ https://nats.education.gov.in ലും മറ്റു യോഗ്യതക്കാർ https://apprenticeshipindia.gov.in ലും റജിസ്റ്റർ ചെയ്‌ത ശേഷം പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്സൈറ്റായ www.powergrid.in ൽ ഓൺലൈനായി അപേക്ഷക്കണം. വിജ്ഞാപനത്തിൻ്റെ വിശദവിവരങ്ങൾ www.powergrid.in ൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.