ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ( GAIL India Limited) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. ഇതില്‍ 9 ഒഴിവുകളിലേക്ക് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്മെന്റാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള ഗെയിലിന്റെ ഓഫീസുകളിലും പ്രോജക്ടുകളിലുമായിരിക്കും നിയമനം.
ജൂനിയര്‍ എന്‍ജിനീയര്‍:
ഒഴിവ്- 3 (കെമിക്കല്‍- 2, മെക്കാനിക്കല്‍- 1).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമയും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 35000- 138000രൂപ.
ഫോര്മാന്:
ഒഴിവ്- 21 (ഇലക്ട്രിക്കല്‍- 1, ഇന്‍സ്ട്രുമെന്റേഷന്‍- 14, സിവില്‍- 6).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തോടെയുള്ള എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 29000- 120000 രൂപ.
ജൂനിയര്‍ സൂപ്രണ്ട് (ഒഫീഷ്യല്‍ ലാംഗ്വേജ്):
ഒഴിവ്- 5.
യോഗ്യത: 55 ശതമാനത്തോടെയുള്ള ഹിന്ദി ബിരുദവും (ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം) മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 29000- 120000 രൂപ.
ജൂനിയര്‍ കെമിസ്റ്റ്:
ഒഴിവ്- 8.
യോഗ്യത: 55 ശതമാനത്തോടെയുള്ള എംഎസ്സി. കെമിസ്ട്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 29000- 120000 രൂപ
ജൂനിയര്‍ അക്കൗണ്ടന്റ്:
ഒഴിവ്- 14.
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ. (ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യം) അല്ലെങ്കില്‍ 60 ശതമാനത്തോടെയുള്ള എം.കോം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: 29000-120000രൂപ.
ടെക്നിക്കല്‍ അസിസ്റ്റന്റ് (ലബോറട്ടറി):
ഒഴിവ്- 3.
യോഗ്യത: 55 ശതമാനത്തോടെയുള്ള സയന്‍സ് ബിരുദവും (കെമിസ്ട്രി ഒരു വിഷയമായിരിക്കണം) ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 24500- 90000 രൂപ
ഓപ്പറേറ്റര്‍ (കെമിക്കല്‍):
ഒഴിവ്- 73.
യോഗ്യത: 55 ശതമാനത്തോടെയുള്ള സയന്‍സ് ബിരുദം (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം). ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 24500- 90000 രൂപ
ടെക്നീഷ്യന്: ഒഴിവ്- 139 (ഇലക്ട്രിക്കല്‍- 44, ഇന്‍സ്ട്രുമെന്റേഷന്‍- 45, മെക്കാനിക്കല്‍- 39, ടെലികോം &ടെലിമെട്രി- 11)
യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
ശമ്പളം: 24500- 90000 രൂപ
ഓപ്പറേറ്റര്‍: ഒഴിവ്- 47 (ഫയര്‍- 39, ബോയിലര്‍- 8).
യോഗ്യത: പ്ലസ്ടു/ തത്തുല്യവും ബന്ധപ്പെട്ട വിഷയത്തില്‍ ആറുമാസത്തെ ട്രെയിനിങ് കോഴ്സും/ മെട്രിക്കുലേഷനും ഐ.ടി.ഐ. അല്ലെങ്കില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും/ 55 ശതമാനത്തോടെയുള്ള സയന്‍സ് ബിരുദവും സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് കോംപിറ്റന്‍സി സര്‍ട്ടിഫിക്കറ്റും. ഫയര്‍ വിഭാഗത്തില്‍ രണ്ടുവര്‍ഷത്തെയും ബോയിലര്‍ വിഭാഗത്തില്‍ ഒരുവര്‍ഷത്തെയും പ്രവൃത്തിപരിചയം വേണം.
ശമ്പളം: 24000- 90000 രൂപ
അക്കൗണ്ട്സ് അസിസ്റ്റന്റ്:
ഒഴിവ്- 13.
യോഗ്യത: 55 ശതമാനത്തോടെയുള്ള കൊമേഴ്സ് ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം.
ശമ്പളം: 24500- 90000 രൂപ
ബിസിനസ് അസിസ്റ്റന്റ്:
ഒഴിവ്- 65.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.ബി.എ./ ബി.ബി.എസ്./ ബി.ബി.എം. കംപ്യൂട്ടര്‍ പരിജ്ഞാനം.
ശമ്പളം: 24500- 90000 രൂപ
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 50 രൂപയാണ് അപേക്ഷാഫീസ്. സംവരണ വിഭാഗക്കാര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2024 സെപ്റ്റംബര്‍ 7. വിശദവിവരങ്ങൾക്കും അപേക്ഷ അയയ്ക്കാനും വെബ്സൈറ്റ്: https://gailonline.com
Latest Jobs
-
Cochin Port Authority Recruitment 2026: Apply Online for 25 Marine Department Contract Vacancies
-
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2,595 ഒഴിവുകൾ; ജൂലൈ 3 വരെ അപേക്ഷിക്കാം
-
BEML റിക്രൂട്ട്മെന്റ് 2026: 362 ഐടിഐ ഓപ്പറേറ്റർ ഒഴിവുകൾ | ജൂലൈ 10 വരെ അപേക്ഷിക്കാം
-
മിൽമയിൽ ഓഫീസ് അറ്റൻഡർ ഒഴിവ്; ജൂൺ 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ
-
Kottayam Employability Centre Job Fair 2026: 100+ Vacancies | Direct Interview on June 27
-
PRAYUKTHI JOB FAIR 2026 – മോഡൽ കരിയർ സെന്ററിൽ ജൂൺ 27ന് തൊഴിൽമേള; ₹50,000 വരെ ശമ്പളത്തിൽ നിരവധി സ്വകാര്യ ജോലി ഒഴിവുകൾ
-
സർക്കാർ സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ : ജൂൺ 2026
-
അസാപ് കേരള തൊഴിൽ മേള ജൂൺ 27ന്; SSLC മുതൽ PG വരെ യോഗ്യതയുള്ളവർക്ക് അവസരം
-
കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള ജൂൺ 24ന്; പ്ലസ്ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
സൗജന്യ തൊഴില്‍മേള ജൂണ്‍ 27ന് കുളക്കട കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍; വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം
-
എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവുകൾ; പ്രതിമാസം ₹96,000 വരെ ശമ്പളം, ജൂൺ 30 വരെ അപേക്ഷിക്കാം
-
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം, ശമ്പളം ₹63,700 വരെ
-
ആരോഗ്യ വകുപ്പിൽ കാത്ത് ലാബ് ടെക്നീഷ്യൻ ഒഴിവ്; ₹66,800 വരെ ശമ്പളം, ജൂലൈ 1 വരെ അപേക്ഷിക്കാം
-
ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പ്: അപേക്ഷകൾ ജൂലൈ 15 വരെ സമർപ്പിക്കാം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്പര് നിയമനം

